കടുത്ത പ്രളയ ദുരിതത്തില്‍ വലയുന്ന കേരളത്തെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് താരം യുവ്രാജ് സിങ്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ദുരിതാശ്വാസ ഫണ്ട് വഴി കേരളത്തെ സഹായിക്കണമെന്ന് താരം ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രളയം പ്രളയം നിരവധി പേരുടെ ജീവനെടുത്തു. ഒരുപാട് പേര്‍ക്ക് വീടു നഷ്ടപ്പെട്ടു. നമുക്കെല്ലാവര്‍ക്കും ഒന്നിച്ചുനിന്ന് സംസ്ഥാനത്തെ സഹായിക്കാം. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിക്കാമെന്നും യുവരാജ് ആവശ്യപ്പെടുന്നു.