ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനുള്ള പക്വത ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും വേണമെന്നും ദീപിക പദുക്കോണ്‍ അഭിപ്രായപ്പട്ടു.
തന്നെ പ്രിയങ്ക ചോപ്രയെന്ന് വിളിക്കുന്നവര്‍ വംശവെറിയന്മാരാണെന്ന് ദീപിക പദുക്കോണ്‍. ദീപിക പദുക്കോണിനെ തുടര്‍ച്ചയായി ചില യുഎസ് മാധ്യമങ്ങള്‍ പ്രിയങ്ക ചോപ്ര എന്ന് വിളിച്ചിരുന്നു. യുഎസ് വിമാനത്താവളത്തില്‍ വച്ചും ദീപിക ഈ പ്രിയങ്ക വിളി കേട്ടുകൊണ്ടിരുന്നു. ഇതിലുള്ള രോഷമാണ് ദീപിക പ്രകടിപ്പിച്ചത്. ഒരേ തൊലിനിറം ഉള്ളവരൊക്കെ ഒരു പോലെ ആയിരിക്കുമെന്ന ചിന്ത കടുത്ത വംശീയതയില്‍ നിന്നും വിവരക്കേടില്‍ നിന്നുമാണ് വരുന്നതെന്ന് ദീപിക പദുക്കോണ്‍ അഭിപ്രായപ്പെട്ടു.
ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനുള്ള പക്വത ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും വേണമെന്നും ദീപിക പദുക്കോണ്‍ അഭിപ്രായപ്പട്ടു. വിന്‍ ഡീസലിന് ഒപ്പമുള്ള ട്രിപ്പിള്‍ എക്സ് എന്ന സിനിമയിലൂടെയാണ് ദീപിക ഹോളിവുഡില്‍ എത്തുന്നത്. ദീപികയെ പോലെ ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. യുഎസ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങവെ ദീപികയെ ഒരാള്‍ പ്രിയങ്ക എന്ന് വിളിക്കുന്നത് കേള്‍ക്കാം.