June 04, 2026 |
Share on

കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നയാളില്‍ നിന്നും യുവതിയെ രക്ഷിക്കുന്ന നായയുടെ വീഡിയോ വൈറലാകുന്നു

തിരികെ സ്ത്രീയുടെ അടുക്കലെത്തുന്ന നായ അവരെ ഒന്നും ചെയ്യുന്നുമില്ല

കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നയാളില്‍ നിന്നും യുവതിയെ രക്ഷിക്കുന്ന നായയുടെ വീഡിയോ വൈറലാകുന്നു. അതേസമയം സംഭവം നടക്കുന്നത് എവിടെയാണെന്ന് വ്യക്തമല്ല.

തെരുവിലൂടെ നടന്നു പോകുന്ന യുവതിയ്ക്ക് പിന്നാലെ അക്രമി പതുങ്ങി നടക്കുന്നത് വീഡിയോയില്‍ കാണാം. ഇവര്‍ക്ക് മുന്നിലായി ഒരു നായ കിടക്കുന്നുണ്ട്. ഇവര്‍ നായയെ കടന്നു പോകുന്നതും നായ എഴുന്നേല്‍ക്കുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാത്ത അക്രമി യുവതിയെ പിന്നില്‍ നിന്നും പിടിക്കുകയും എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതോടെ നായ അക്രമിയ്ക്ക് നേരെ തിരിയുന്നു. നായയുടെ കടിയേല്‍ക്കുന്നതോടെ സ്ത്രീയെ വിട്ട് അക്രമി പിന്തിരിഞ്ഞോടുന്നു.

തിരികെ സ്ത്രീയുടെ അടുക്കലെത്തുന്ന നായ അവരെ ഒന്നും ചെയ്യുന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

×