UPDATES

വൈറല്‍

വാളെടുത്തു, പക്ഷെ വെളിച്ചപ്പാടായില്ല, സൗദിയില്‍ ട്രംപിന്റെ ഡാന്‍സ് (വീഡിയോ)

വാളും പിടിച്ച് ഇളിഭ്യനായി നില്‍ക്കുന്ന ട്രംപിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

                       

സൗദിയുമായി ശതകോടിക്കണക്കിന് രൂപയുടെ ആയുധകരാറിലൊക്കെ ഒപ്പിട്ടെങ്കിലും കൈയിലൊരു വാള് കൊടുത്തപ്പോള്‍ കുടുങ്ങിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. കരാറൊപ്പിട്ട ശേഷം സല്‍മാന്‍ രാജാവിന്റെ കൊട്ടാരത്തില്‍ പരമ്പരാഗത സ്വീകരണം നല്‍കിയപ്പോഴാണ് ജീവിതം വഴിമുട്ടിയത് പോലെ അമേരിക്കന്‍ പ്രസിഡന്റിനും സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും തോന്നിയത്.

വാളും പിടിച്ചുകൊണ്ടുള്ള സൗദിയുടെ പരമ്പരാഗത നൃത്തരൂപമായ അര്‍ദാഹ് ചെയ്യാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് അതല്ലാതെ മറ്റെന്ന് ചെയ്യാന്‍? ഏതായാലും വാളും പിടിച്ച് ഇളിഭ്യനായി നില്‍ക്കുന്ന ട്രംപിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കുട്ടത്തില്‍ ടില്ലേഴ്‌സണെ കൂടാതെ റെയ്ന്‍സ് പ്രിബസ്, ബാനോണ്‍, പ്രഥമ വനിത മെലാനി ട്രംപ് എന്നിവരും ഉണ്ടായിരുന്നു. ട്രംപിന്റെ തോറ്റ മുഖത്തിന്റെ ക്ലോസപ്പ് കാണാം:

Share on

മറ്റുവാര്‍ത്തകള്‍