June 04, 2026 |
Share on

ജര്‍മ്മനിയെ മെക്സിക്കോ തോല്‍പ്പിക്കാന്‍ കാരണം ഈ മുത്തശ്ശി?

ജര്‍മ്മനി – മെക്‌സിക്കോ മത്സരം തുടങ്ങുന്നതിന് മുമ്പായി ടിവിക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന തന്റെ മുത്തശിയുടെ വീഡിയോ പവോല എന്ന മെക്‌സിക്കന്‍ പെണ്‍കുട്ടിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

റഷ്യ ലോകകപ്പിലെ ഇതുവരെയുള്ള വലിയ അട്ടിമറി എന്ന് പറയാവുന്നത് നടത്തിയത് ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ 1-0ന് തകര്‍ത്തുകൊണ്ട് മെക്‌സിക്കോയാണ്. ഹിര്‍വിംഗ് ലൊസാനോയാണ് ജര്‍മ്മനിയുടെ ഗോള്‍പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചതെങ്കിലും ജര്‍മ്മനിയെ യഥാര്‍ത്ഥത്തില്‍ തോല്‍പ്പിച്ചത് മെക്‌സിക്കോക്കാരിയായ ഒരു മുത്തശിയാണ് എന്നാണ് പല മെക്‌സിക്കോ ആരാധകരുടേയും വിശ്വാസം. ജര്‍മ്മനി – മെക്‌സിക്കോ മത്സരം തുടങ്ങുന്നതിന് മുമ്പായി ടിവിക്ക് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന തന്റെ മുത്തശിയുടെ വീഡിയോ പവോല എന്ന മെക്‌സിക്കന്‍ പെണ്‍കുട്ടിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തന്റെ മുത്തശിയാണ് മെക്‌സിക്കോയുടെ ജയത്തിന് പിന്നിലെന്ന് നൂറ് ശതമാനവും ഉറച്ചുവിശ്വസിക്കുന്നതായി പവോല പറയുന്നു. പവോലയുടെ ട്വീറ്റ് വൈറലായി. മൂന്ന് ലക്ഷത്തിലധം റീട്വീറ്റുകളും 11 ലക്ഷം ലൈക്കുകളും.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×