June 04, 2026 |
Share on

ഈ പൊരിവെയിലത്ത് പപ്പടം കച്ചാം, വേണമെങ്കില്‍ മീനും വറക്കാം (മലയാളീ ഡാ)/ വീഡിയോ

ഈ വീഡിയോ ഫേക്കാണെന്നും നേരെത്തെ ചൂടാക്കിയ പാത്രത്തിലാണ് പാചകമെന്നും കമെന്റുകള്‍

ഇന്ധനം ലാഭിക്കാന്‍ പുതിയ മാര്‍ഗ്ഗവുമായി കേരളത്തിലെ ഒരു വീട്ടമ്മയും മകളും. കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന ചൂടില്‍ സൂര്യപ്രകാശത്തില്‍ വെച്ചു തന്നെ എന്ന തിളപ്പിച്ച് പപ്പടം കാച്ചാമെന്നും വേണ്ടി വന്നാല്‍ മീന്‍ വരെ വറക്കാമെന്നും കാണിച്ചു തരികയാണ് ഒരു വീട്ടമ്മ. അമ്മയുടെ സംരംഭത്തിന് പിന്തുണയുമായി മകളുടെ കമന്ററിയുമുണ്ട്. ഇരുപത്തിനാലായിരത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോ ഫേക്കാണെന്നും നേരെത്തെ ചൂടാക്കിയ പാത്രത്തിലാണ് പപ്പടം കാച്ചുന്നതെന്നും എണ്ണ ചൂടാകാന്‍ എത്ര ഡിഗ്രി സെല്‍ഷ്യസ് ചൂട് വേണമെന്ന് അറിയില്ലേ എന്നുമൊക്കെ പലരും കമന്റ് ചോദിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×