UPDATES

വൈറല്‍

ബിജെപി ഫണ്ട് ചെയ്യുന്ന കോമഡി ചാനലുകളോട് ഞാന്‍ സംസാരിക്കാറില്ല: അര്‍ണാബ് ഗോസ്വാമിയോട്‌ ഉമര്‍ ഖാലിദ്

“നിങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് പറയൂ, എന്നെയിങ്ങനെ തുടര്‍ച്ചയായി വിളിച്ചുകൊണ്ടേയിരിക്കരുതെന്ന്, ബിജെപിയുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം കോമഡി ചാനലുകളുമായി ഞാന്‍ സംസാരിക്കാറില്ല” – ഉമര്‍ ട്വീറ്റ് ചെയ്തു.

                       

ബിജെപി ഫണ്ട് ചെയ്യുന്ന നിങ്ങളുടേത് പോലുള്ള കോമഡി ചാനലുകളോട് താന്‍ സംസാരിക്കാറില്ലെന്ന് അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയോട് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍മാര്‍ ഇനി തന്നെ വിളിക്കരുതെന്ന് ട്വിറ്ററില്‍ ഉമര്‍ ആവശ്യപ്പെട്ടിരുന്നു. ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്തുന്നതിനായി പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന ആവശ്യം വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ മുന്നോട്ട് വച്ചതിനെ വിമര്‍ശിച്ച് ഉമര്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് അഭിമുഖത്തിനെന്ന് പറഞ്ഞ് റിപ്പബ്ലിക് റിപ്പോര്‍ട്ടര്‍മാര്‍ ഫോണില്‍ ഉമറിനെ ബന്ധപ്പെട്ടത്. നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയും തുടര്‍ച്ചയായി ശല്യപ്പെടുത്തുകയുമായിരുന്നു റിപ്പബ്ലിക്കെന്ന് ഉമര്‍ ഖാലിദ് പറയുന്നു. തുടര്‍ന്നാണ് ട്വീറ്റുമായി ഉമര്‍ രംഗത്തെത്തിയത്.

അര്‍ണാബ് ഗോസ്വാമിയോടായി ഉമര്‍ ഖാലിദ് ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് പറയൂ, എന്നെയിങ്ങനെ തുടര്‍ച്ചയായി വിളിച്ചുകൊണ്ടേയിരിക്കരുതെന്ന്, ബിജെപിയുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം കോമഡി ചാനലുകളുമായി ഞാന്‍ സംസാരിക്കാറില്ല – ഉമര്‍ ട്വീറ്റ് ചെയ്തു.

ഈയടുത്ത് എഐസിസി ആസ്ഥാനത്ത് റിപ്പബ്ലിക് റിപ്പോര്‍ട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് പ്രവേശനം നിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എവിടെ പോയാലും വിടാതെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും കൂക്കി വിളിക്കുകയും ആക്രോശിക്കുകയും ചെയ്ത് പിന്തുടരുകയാണ് റിപ്പബ്ലിക് റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യുന്നത്. തരൂരിന് ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാനുള്ള അവകാശമുണ്ടെന്നും അത് മാനിക്കണമെന്നും കാണിച്ച് റിപ്പബ്ലിക് ടിവിയ്ക്കും അര്‍ണാബ് ഗോസ്വാമിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍