വിമാനത്താവളം കാരണം കണ്ണൂര്‍ റോഡ് സ്തംഭിച്ചു; എയര്‍പോര്‍ട്ടിലാണെങ്കില്‍ പൂരത്തിനുള്ള ജനങ്ങളും/ വീഡിയോ

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളില്‍ നിന്നാണ് സന്ദര്‍ശകരെത്തുന്നത്.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം കാണാന്‍ എത്തിയ സന്ദര്‍ശകര്‍ കാരണം മട്ടന്നൂര്‍ ടൗണിലും കണ്ണൂര്‍, തലശേരി, ഇരിട്ടി ഭാഗങ്ങളിലേക്കുമുള്ള റോഡുകള്‍ മണിക്കൂറുകളോളം ഗതാഗതകുരുക്കിലായി. കൂടാതെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലും ആയിരങ്ങളാണ് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചവരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളില്‍ നിന്നാണ് സന്ദര്‍ശകരെത്തുന്നത്. വെള്ളിയാഴ്ചവരെ സന്ദര്‍ശനാനുമതിയുണ്ടെങ്കിലും നാളെയും മറ്റന്നാളും ആളുകളെ പ്രവേശിപ്പിക്കില്ല. രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാലുവരെയാണ് പ്രവേശനം. ഡിസംബര്‍ ഒന്‍പതിനാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്.

l

https://www.azhimukham.com/trending-sabarimala-women-entry-mathrbhumi-discussion-sreechitharan-speaks/

https://www.azhimukham.com/offbeat-amma-maharani-sethu-parvathi-bayi-sabarimala-controversy/

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment