ജമ്മു-കശ്മീരിലെ ഒരു പ്രാദേശിക മത്സരത്തില്‍ പ്രദേശത്തെ ഒരു ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞ്, പാക് ദേശീയ ഗാനം ആലപിച്ചാണ് കളിക്കാനിറങ്ങിയത്. ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയ വൈറലാണ്. സെന്‍ട്രല്‍ കശ്മീശിലെ ഗണ്ടര്‍ബാല്‍ ജില്ലയിലെ വെയ്ല്‍ മൈതാനത്തായിരുന്നു സംഭവം.
ബാബ ദര്യ ഉദ്ദ് ദിന്‍ എന്ന പ്രാദേശിക ക്ലബാണ് പാക് ജേഴ്‌സി അണിഞ്ഞ് കളിക്കാനിറങ്ങുന്നതിന് മുമ്പ് പാക് ദേശീയ ഗാനം ആലപിച്ചത്. പാക് ദേശീയ ഗാനം ആലപിക്കുന്നതിന് മുമ്പ് പാകിസ്ഥാനോടുള്ള ബഹുമാനത്തിന്റെ ഭാഗമായിട്ടാണിതെന്നും അനൗണ്‍സ്‌മെന്റ് ചെയ്തിരുന്നു.
കശ്മീരിലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനത്തോടുള്ള പ്രതിഷേധമാണിതെന്നും പറയുന്നുണ്ട്. ഏപ്രില്‍ രണ്ടിന് നടന്ന മത്സരത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.