റഷ്യന്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു സല്‍മാന്‍ രാജാവ്
റിയാദിനും മോസ്‌കോയ്ക്കും ഇടയിലെ ദീര്‍ഘകാല വൈര്യത്തിന് അവസാനമാകുമെന്ന പ്രതീക്ഷയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനം. ചരിത്രപരം എന്നുവിശേഷിപ്പിക്കാവുന്ന ഈ സന്ദര്‍ശനത്തിനായി മോസ്‌കോയില്‍ സല്‍മാന്‍ രാജാവ് വിമാനമിറങ്ങിയതു മുതല്‍ റഷ്യ-സൗദി ബന്ധത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ലോകമാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത് മറ്റൊന്നാണ്, സൗദി രാജാവ് വിമാനത്തില്‍ നിന്നും ഇറങ്ങുന്നൊരു കാഴ്ച. സ്വര്‍ണം പതിച്ച എസ്‌കലേറ്ററാണ് രാജാവിന്റെ ഔദ്യോഗിക വിമാനത്തിന്. പറഞ്ഞെട്ടെന്തുകാര്യം. സ്വര്‍ണത്തില്‍ തീര്‍ത്തതാണെങ്കിലും യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ ഏതു രാജാവാണെന്നും പറഞ്ഞിട്ടും കാര്യമില്ലല്ലോ… അതു തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്…
ഈ വീഡിയോ കണ്ടുനോക്കൂ
Watch the Saudi King’s gold escalator break down as he arrived in Moscow on a historic state visit https://t.co/IvVqAarbbO pic.twitter.com/5l1GeBT7bH
— RT (@RT_com) October 5, 2017