June 04, 2026 |
Share on

എനിക്ക് പേരിടാമോ എന്ന് കൊച്ചി മെട്രോ ആന; ‘കുമ്മനാന’ അല്ലെങ്കില്‍ ‘കുമ്മന്‍’ എന്ന് മറുപടി

ക്ഷണിക്കാത്ത സ്ഥലത്ത് അനാവശ്യമായി പോകുന്നവരെയും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരേയും പരിഹസിക്കാന്‍ ‘കുമ്മനടി’ എന്ന പ്രയോഗം തന്നെ മലയാള ഭാഷയ്ക്ക് സംഭാവനയായി കിട്ടി.

എനിക്ക് പേരിടാമോ? അപ്പു, തൊപ്പി, കുട്ടന്‍ ഇതൊന്നും എന്‍റെ statusന് ചേരില്ല. Name me something cool – കൊച്ചി മെട്രോയുടെ ലോഗോ ആയ ആനയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം മലയാളികളോട് ചോദിച്ചത്. ഒരു രസികന്‍റെ മറുപടി വന്നു. കുമ്മനാന. മെട്രോയുടെ ഉദ്ഘാടന വേളയില്‍ യാതൊരു പൊതു അധികാര പദവികളും വഹിക്കാത്ത ബിജെപി സംസ്ഥാന പ്രസിഡന്റ്  കുമ്മനം രാജശേഖരന്‍  മെട്രോ ട്രെയ്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം തുടങ്ങിയവര്‍ക്കൊപ്പം യാത്ര ചെയ്തത് വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായത്.

ക്ഷണിക്കാത്ത സ്ഥലത്ത് അനാവശ്യമായി പോകുന്നവരെയും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരേയും പരിഹസിക്കാന്‍ ‘കുമ്മനടി’ എന്ന പ്രയോഗം തന്നെ മലയാള ഭാഷയ്ക്ക് സംഭാവനയായി കിട്ടി. ഇത് ഓര്‍മ്മിപ്പിച്ചാണ് കൊച്ചി മെട്രോയുടെ ലോഗോയ്ക്ക് കുമ്മനാന എന്ന് ലിജോ വര്‍ഗീസ് എന്ന യുവാവ് പേരിട്ടത്. അതേ അവന് പേര് കുമ്മന്‍ എന്ന് മിലന്‍ തോമസ് എന്നയാളുടെ കമന്റ്. ഏതായാലും ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സംഗതി വൈറലായി. ലൈക്കുകളടക്കം 4900ലധികം റിയാക്ഷനാണ് ലിജോയുടെ കമന്റിന് മാത്രം കിട്ടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×