June 26, 2026 |
Share on

ദിലീപിനെയും ദുല്‍ഖറിനെയും അനുകരിച്ചു മീനാക്ഷി ഡബ് സ്മാഷില്‍; ലക്ഷ്യം സിനിമാ പ്രവേശനമോ എന്നു സംശയിച്ചു പ്രേക്ഷകര്‍

നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ഐഷയുമൊത്താണ് താരപുത്രി ഡബ് സ്മാഷ് അവതരിപ്പിച്ചിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴത്തെ ട്രന്‍ഡായ ഡബ് സ്മാഷില്‍ കഴിവ് തെളിയിച്ച് താരപുത്രി മീനാക്ഷി. ദിലീപിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും പ്രശസ്ത സിനിമകളിലെ ചില രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിച്ചാണ് ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകളായ മീനാക്ഷി സോഷ്യല്‍ മീഡിയില്‍ തംരംഗമാവുന്നത്. മീനാക്ഷി ഗാനമാലപിക്കുന്ന വീഡിയോ നേരത്തെ തന്നെ വൈറലായിരിരുന്നു. എന്നാല്‍ ഇത്തവണ മീനാക്ഷി തനിച്ചല്ല. ഇത്തവണ ദിലീപിന്റെ സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ഐഷയുമൊത്താണ് താരപുത്രി ഡബ് സ്മാഷ് അവതരിപ്പിച്ചിരിക്കുന്നത്. ദിലീപിന്റെ കല്ല്യാണ രാമന്‍, മൈബോസ്, കിങ്ങ് ലയര്‍ ദുല്‍ഖറിന്റെ ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയിലെ പ്രശസ്ത കോമഡി രംഗങ്ങളിലാണ് ഇരുവരും തകര്‍ത്ത് അഭിനയിച്ചിട്ടുള്ളത്.

വീഡിയോ പ്രചരിച്ചതോടെ അടുത്തിടെ മലയാള സിനിമയിലേക്ക് കൂട്ടത്തോടെ കടന്നെത്തിക്കൊണ്ടിരിക്കുന്ന താര പുത്രമാരുടെ പാത പിന്തുടരുന്നതിനുള്ള സൂചനയായി മീനാക്ഷിയുടെ ഡബ്‌സ്മാഷിനെ കണക്കാക്കാമോ എന്നും ആരാധകര്‍ സംശയിക്കുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നംബര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വട്‌സാപ്പ് മെസേജ് ഞങ്ങളുടെ നംബറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×