ലിപ്പ് സിങ്കിംഗ് വീഡിയോ: പാകിസ്താന്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി

സിയാല്‍കോട്ട് എയര്‍പോര്‍ട്ടിലെ സുരക്ഷ ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് നടപടിയെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരു രണ്‍ധാവയുടെ ഹൈറേറ്റഡ് ഗബ്രു എന്ന ബോളിവുഡ് ഹിറ്റ് ഗാനത്തിനൊപ്പം ലിപ് സിങ്കിംഗ് നടത്തി ചുവട് വയ്ക്കുകയായിരുന്നു ഉദ്യോഗസ്ഥ.

പാട്ടിനൊപ്പം ലിപ്പ് സിങ്കിംഗ് നടത്തിയുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് പാകിസ്താന്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥയായ യുവതിക്കെതിരെ നടപടി. സിയാല്‍കോട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് നടപടിയെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസില്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ചെയ്ത ലിപ് സിങ്കിംഗ് വീഡിയോകള്‍ വൈറലായിരുന്നു. എന്നാല്‍ ലിപ് സിങ്കിംഗിന്റെ പേരില്‍ പാക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് രണ്ട് വര്‍ഷത്തെ സര്‍വീസ്. ഈ നടപടിക്കെതിരെ ട്വിറ്ററില്‍ വലിയ പ്രതിഷേധമുയരുന്നുണ്ട്. എഎസ്എഫിന്റെ സദാചാര പൊലീസിംഗിനെതിരെ പലരും പ്രതിഷേധമുയര്‍ത്തിയപ്പോള്‍ മറ്റുചിലര്‍ ഒരു ഇന്ത്യന്‍ പാട്ടിനൊപ്പം നൃത്തം വച്ചതിന്റെ അമര്‍ഷം യുവതിക്ക് നേരെ പ്രകടിപ്പിച്ചു.

എഎസ്എഫ് തങ്ങളുടെ ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഗുരു രണ്‍ധാവയുടെ ഹൈറേറ്റഡ് ഗബ്രു എന്ന ബോളിവുഡ് ഹിറ്റ് ഗാനത്തിനൊപ്പം ലിപ് സിങ്കിംഗ് നടത്തി ചുവട് വയ്ക്കുകയായിരുന്നു ഉദ്യോഗസ്ഥ. ഇത് മൂന്ന് മാസം മുമ്പെടുത്ത വീഡിയോ ആണെന്ന് സമ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

This post was last modified on September 5, 2018 4:45 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment