മഴ നനഞ്ഞിരുന്ന് ചുംബിക്കുന്ന കമിതാക്കള്‍, തിങ്കളാഴ്ചയാണ് ബംഗ്ലാദേശിലെ യുവ ഫോട്ടോഗ്രാഫര്‍ ജിബോണ്‍ അഹമ്മദ് തന്റെ ക്യാമറയില്‍ ഈ ചിത്രം പകര്‍ത്തിയത്. ബംഗ്ലാദേശിലെ ധാക്കാ സര്‍വകലാശാലയില്‍ നിന്നായിരുന്നു അഹമ്മദ് ഫോട്ടോ കണ്ടെത്തിയത്. ചുംബിക്കുന്ന യുവാവിനും യുവതിക്കും പിറകില്‍ കുടചൂടി സ്വന്തം മൊബൈലില്‍ കണ്ണും നട്ടിരിക്കുന്ന ഒരാളും ജോലിയില്‍ മുഴുകിയിരിക്കുന്ന ചായക്കടക്കാരും. ‘അനുഗ്രഹീതമായ ഒരു മഴയെഴുതിയ കവിത, പ്രണയം സ്വതന്ത്രമായിരിക്കട്ടെ’ എന്ന കുറിപ്പോടെ അഹമ്മദ് ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ഫോട്ടോ വളരെപ്പെട്ടന്നു തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയുമായിരുന്നു. ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരും രംഗത്തെത്തി.
എന്നാല്‍ സാഹചര്യങ്ങള്‍ മാറിയത് അതിലും പെട്ടന്നായിരുന്നു, ചിത്രം ബംഗ്ലാദേശിന്റെ ദേശീയതയ്ക്കും ഇസ്ലാമികതയ്ക്കും കളങ്കമാണെന്ന് ആരോപിച്ച് ഒരു സംഘം രംഗത്തെത്തി. ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം അഹമ്മദ് തീവ്രദേശീയ വാദികളാല്‍ ആക്രമിക്കപ്പെടുകയായിരുന്നു. ധാക്ക സര്‍വകലാശാലയിലെ തന്നെ മറ്റ് ഫോട്ടോഗ്രാഫര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവം വിവാദമായതോടെ ഫോട്ടോ ജേണലിസ്റ്റായി ജോലിനോക്കിയിരുന്ന അഹമ്മദിനെ ന്യൂസ് വെബ്‌സൈറ്റ് പിരിച്ചു വിട്ടതായും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.
Shocking to see the outrage against this photograph and physical assault on the photographer. We should kiss everywhere and we should kiss often. Let’s fight back. One kiss at a time! #kiss #Bangladesh #viral #TSC #moralpolice #photography #jibonahmed https://t.co/1U3rfmYG39
— Shehzeen Choudhury (@ShehzeenSays) July 25, 2018
അതേസമയം, അഹമ്മദിനെതിരായ ആക്രമണത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തി.ഫോട്ടോആരെയും അപമാനിക്കുന്നില്ലെന്നും, സ്‌നേഹവും, സൗഹൃദവും പങ്കുവയക്കുന്നതാണെന്നും യൂനിവേഴ്‌സിറ്റ് പ്രഫസര്‍ ഫാത്തിമ ദുരത്ത് അഭിപ്രായപ്പെട്ടു. രാജ്യത്ത് അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്ന ദേശീയ വാദികള്‍ പ്രണയം അടക്കമുള്ള ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കുന്നതിനെ പരിഹസിച്ച് നിരവധി ട്രോളുകളും ഇതിനോടകം പ്രചരിക്കന്നുണ്ട്.
This picture taken from TSC, DU today by Jibon Ahmed and this is real Bangladesh. Islami fundamentalism will be destroy from our country by such kind of love n practice….Love u Bangladesh… pic.twitter.com/15zUkfaeGR
— Nuruzzaman Labu (@labu8080) July 23, 2018
ജിബോണ്‍ അഹമ്മദിന് നേര ഇസ്ലാമിസ്റ്റ് ദേശീയ വാദികള്‍ ഇതിന് മുന്‍പും സമാനമായ നീക്കം നടത്തിയിരുന്നെന്നും റിപോര്‍ട്ടുകള്‍ പറുയുന്നു. 2015 ല്‍ ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെുടുത്തിയ ബ്ലോഗര്‍ അവിജിത്ത് റോയിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം നല്‍കിയതിന്റെ പേരിലായിരുന്നു മുന്‍പത്തെ അക്രമം. വെടിയേറ്റ അഭിജിത്ത് റോയിക്കടുത്ത് സഹായത്തിന് അഭ്യര്‍ഥിക്കുന്ന ഭാര്യയുടെ അഹമ്മദ് പകര്‍ത്തിയ ഫോട്ടോ അന്ന് ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.