July 16, 2026 |
Share on

റോഡില്‍ കാര്‍ കൂട്ടത്തിനിടയിലേയ്ക്ക് കത്തി വീഴുന്ന വിമാനം (വീഡിയോ)

ട്രാഫിക് ലൈറ്റില്‍ ഇടിച്ച ശേഷമാണ് വിമാനം കത്തി നിലത്ത് വീഴുന്നത്.

ഒരു ഹൈവേയില്‍ സിഗ്നല്‍ കാത്ത് കിടക്കുന്ന കാറുകള്‍ക്ക് മുന്നിലേയ്ക്ക് പെട്ടൊന്നൊരു വിമാനം പറന്നെത്തി പൊട്ടിത്തെറിച്ച് വീഴുന്നു. അമേരിക്കയിലെ സീറ്റിലില്‍ മുകില്‍ടോ എന്ന സ്ഥലത്താണ് സംഭവം. വൈദ്യുതി ലൈനിലും ട്രാഫിക് ലൈറ്റിലും ഇടിച്ച ശേഷമാണ് വിമാനം കത്തി നിലത്ത് വീഴുന്നത്. ഒരു കാറിലെ ഡാഷ് ക്യാമിലാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. സീറ്റിലിലെ പെയ്ന്‍ ഫീല്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഒറ്റ എഞ്ചിന്‍ വിമാനമാണ് റോഡില്‍ പൊട്ടിത്തെറിച്ച് വീണത്. ആളപായമില്ല. നിരവധി കാറുകള്‍ക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിമാനത്തിന്റെ പൈലറ്റും രക്ഷപ്പെട്ടു എന്നതാണ് ശ്രദ്ധേയം. വീഡിയോ കാണാം.

വീഡിയോ:

Tags:

Leave a Reply

Your email address will not be published. Required fields are marked *

×