June 26, 2026 |
Share on

മീറ്റിംഗിന് അതിഥിയായി മേല്‍ക്കൂര പൊളിച്ചെത്തിയ പെരുമ്പാമ്പ്/വീഡിയോ

ഒരു ഹൊറർ ചിത്രത്തിലെ രംഗങ്ങൾ എന്നപോലെ തോന്നിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയാണ് ഇപ്പോൾ

തടിച്ച് കൊഴുത്ത് ഒരു മനുഷ്യനെ പോലും വിഴുങ്ങാന്‍ കഴിവുള്ളതുമായ പെരുമ്പാമ്പിനെ ഒന്നു കണ്ടാല്‍ തന്നെ ഞെട്ടുന്നവരാണ് നമ്മളില്‍ പലരും. ആ സാഹചര്യത്തില്‍ അപ്രതീക്ഷിതമായി ഒരു പെരുമ്പാമ്പ് നമ്മുടെ പുറത്തുകൂടി വീണാലോ? അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബാങ്കിലെ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായ യോഗം കൂടുന്നതിനിടയില്‍ പെരുമ്പാമ്പ് മേല്‍ക്കൂര പൊളിച്ചു നിലം പതിക്കുന്നതും, ജീവനക്കാര്‍ ചിതറി ഓടുന്നതും വീഡിയോയില്‍ കാണാം. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ നീക്കം ചെയ്യുകയും ഉദ്യോഗസ്ഥരുടെ സുരക്ഷാ ഉറപ്പ് വരുത്തുകയും ചെയ്തു.

ചൈനയിലെ ഇന്‍ഡസ്ട്രിയല്‍ കൊമേര്‍ഷ്യല്‍ ബാങ്കിലായിരുന്നു സംഭവം. ബാങ്കില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

×