June 26, 2026 |
Share on

റോഡ് റാഷ് തിരിച്ചുവരുന്നു, 19 വര്‍ഷത്തിന് ശേഷം

ഇത്തവണ നിങ്ങളുടെ റേസര്‍ ഒട്ടും മനുഷ്യത്വമില്ലാത്തവനും കൂടുതല്‍ അക്രമാസക്തനായ ഭീകരനുമാണ്. കയ്യില്‍ തോക്കടക്കം പല ആയുധങ്ങളുമുണ്ട്. ബൈക്ക് ഓടിക്കുന്നതിനിടയില്‍ പറ്റുകയാണെങ്കില്‍ എതിരാളികളെ വെടി വച്ച് വീഴ്ത്താം.

90കളിലെ ജനപ്രിയ കമ്പ്യൂട്ടര്‍ വീഡിയോ ഗെയിം റോഡ് റാഷ് തിരിച്ചുവരുന്നു. 19 വര്‍ഷത്തിന് ശേഷമാണ് ബൈക്ക് റേസിംഗ് ഗെയിമായ റോഡ് റാഷിന്റെ പുതിയ വേര്‍ഷന്‍ വരുന്നത്. സൂപ്പര്‍ മാരിയോയുടെ തിരിച്ച് വരവ് ഈ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏതാണ് മാരിയോയ്ക്ക് തുല്യമായ ജനപ്രീതിയുള്ള റോഡ് റാഷും തിരികെ വരുന്നത്. റോഡ് റിഡംപ്ഷന്‍ എന്ന പേരിലാണ് ഗെയിമിന്റെ തിരിച്ചുവരവ്. പുതിയ ഗെയിമിന്റെ ട്രെയ്‌ലറും പുറത്തിറക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഗ്രാഫിക്‌സും പുതിയ സര്‍ക്യൂട്ടുകളുമാണ് പുതിയ റോഡ് റാഷിലുള്ളത്.

റോഡ് റിഡംപ്ഷന്‍റെ ട്രെയ്ലര്‍:

അതേസമയം മറ്റ് റേസര്‍മാരെ ചവുട്ടിയും കൈ കൊണ്ടടിച്ചും വീഴ്ത്താനുള്ള ഓപ്ഷന് മാറ്റമില്ല. ഇത്തവണ നിങ്ങളുടെ റേസര്‍ ഒട്ടും മനുഷ്യത്വമില്ലാത്തവനും കൂടുതല്‍ അക്രമാസക്തനായ ഭീകരനുമാണ്. കയ്യില്‍ തോക്കടക്കം പല ആയുധങ്ങളുമുണ്ട്. ബൈക്ക് ഓടിക്കുന്നതിനിടയില്‍ പറ്റുകയാണെങ്കില്‍ എതിരാളികളെ വെടി വച്ച് വീഴ്ത്താം. അതേസമയം റോഡ് റാഷിന്റെ ആദ്യ വേര്‍ഷന്‍ പുറത്തിറക്കിയ ഇലക്ട്രോണിക് ആര്‍ട്‌സ് അല്ല പുതിയ വേര്‍ഷന് പിന്നില്‍. പിക്‌സല്‍ ഡാഷ് സ്റ്റൂഡിയോസും ഇക്യു ഗെയിംസുമാണ് ആണ് റോഡ് റിഡംപ്ഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പഴയ റോഡ് റാഷ്:

Leave a Reply

Your email address will not be published. Required fields are marked *

×