March 24, 2025 |
Share on

വിവാഹ നിശ്ചയം കഴിഞ്ഞ സഹീര്‍ഖാനും സാഗരികക്കും സെവാഗിന്റെ പുതിയ ട്വീറ്റ് ഷോട്ട്

യുവരാജും,സൗരവ് ഗാംഗുലിയും, സച്ചിനുമൊക്കെ ഇരുവരെയും ആശംസികൊണ്ട് ട്വീറ്റ് ഇട്ടിരുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിന്റെ കളിക്കത്തിലെ ഷോട്ടുകള്‍ പോലെ മൂര്‍ച്ചയേറിയതാണ് ട്വീറ്റുകളും. സെവാഗിന്റെ പുതിയ ട്വീറ്റ് ഷോട്ട് കിട്ടിയിരിക്കുന്നത് വിവാഹ നിശ്ചയം കഴിഞ്ഞ മുന്‍ ഇന്ത്യന്‍ ബൗളര്‍ സഹീര്‍ഖാനും ബോളിവുഡ് താരം സാഗരിക ഗട്ടേജിനുമാണ് (ചക്ക് ദേ ഇന്ത്യയിലെ ഹോക്കി ക്യാപ്റ്റന്‍).

തിങ്കളാഴ്ച രാത്രിയില്‍ സഹീര്‍, താനും സാഗരികയും തമ്മിലുള്ള വിഹാഹ നിശ്ചയത്തിന്റെ കാര്യം ഔദ്യോഗിക ട്വീറ്ററിലൂടെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയിട്ട് പരസ്യപ്പെടുത്തിയിരുന്നു. ‘ഒരിക്കലും നിങ്ങളുടെ ഭാര്യയുടെ തിരഞ്ഞെടുപ്പകളെ പരിഹസിക്കരുത്. കാരണം നിങ്ങളും അവരുടെ തിരഞ്ഞെടുപ്പുകളിലൊന്നാണ്. ജീവിത പങ്കാളി. വിവാഹ നിശ്ചയം’ എന്ന കുറിപ്പും സഹീര്‍ ട്വീറ്റ് ചെയ്തിരുന്നു.

തൊട്ടു പുറകെ എത്തി കിടിലന്‍ ട്വീറ്റുമായി സെവാഗ്. ‘ആശംസകള്‍ സഹീര്‍, ഹോക്കി ക്ലീന്‍ ബൗള്‍ഡാക്കി, സാഗരിക ദയവായി ഹോക്കി നല്‍കരുതേ. നല്ലൊരു ജീവിതം നിങ്ങള്‍ക്കുണ്ടാവട്ടെ.’ എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്. യുവരാജും,സൗരവ് ഗാംഗുലിയും, സച്ചിനുമൊക്കെ ഇരുവരെയും ആശംസികൊണ്ട് ട്വീറ്റ് ഇട്ടിരുന്നു.

×