June 04, 2026 |
Share on

രാത്രി മുഴുവന്‍ കൂര്‍ക്കംവലി: ട്രെയിന്‍ യാത്രക്കാര്‍ സഹയാത്രികന് കൊടുത്ത പണി നോക്കാം

ഏതായാലും സഹയാത്രികര്‍ വിധിച്ച ശിക്ഷ രാമചന്ദ്ര പരാതികളൊന്നുമില്ലാതെ ഏറ്റുവാങ്ങി. അതുകൊണ്ട് റെയില്‍വെ പൊലീസ് ഇടപെട്ട്, രാമചന്ദ്രയുടെ ഉറക്കം കളഞ്ഞ് പീഡിപ്പിച്ച സഹയാത്രികര്‍ക്കെതിരെ നടപടി സ്വീകരിച്ചതുമില്ല.

രാത്രി മുഴുവന്‍ ഗംഭീര കൂര്‍ക്കംവലി നടത്തി സഹയാത്രക്കാരെ ബുദ്ധിമുട്ടിച്ച യാത്രക്കാരനെ മറ്റുള്ളവര്‍ ചേര്‍ന്ന് ആറ് മണിക്കൂറോളം എണീപ്പിച്ച് നിര്‍ത്തി. എല്‍ടിടി ദര്‍ഭംഗ പവന്‍ എക്‌സ്പ്രസില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. രാമചന്ദ്ര എന്ന യാത്രക്കാരനാണ് ഉറക്കെ കൂര്‍ക്കം വലിച്ച് മറ്റുള്ളവരുടെ ഉറക്കം കെടുത്തിയത്.

ഏതായാലും സഹയാത്രികര്‍ വിധിച്ച ശിക്ഷ രാമചന്ദ്ര പരാതികളൊന്നുമില്ലാതെ ഏറ്റുവാങ്ങിയതായി ദ ടെലഗ്രാഫ് പറയുന്നു. അതുകൊണ്ട് റെയില്‍വെ പൊലീസ് ഇടപെട്ട്, രാമചന്ദ്രയുടെ ഉറക്കം കളഞ്ഞ് പീഡിപ്പിച്ച സഹയാത്രികര്‍ക്കെതിരെ നടപടി സ്വീകരിച്ചതുമില്ല. രാമചന്ദ്രയാണെങ്കില്‍ യാത്രക്കാരുമായി സുഹൃദ്ബന്ധം സ്ഥാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

×