March 24, 2025 |
Share on

സഞ്ജുസാംസണിന്റെ വായുവില്‍ നിന്നുള്ള സൂപ്പര്‍മാന്‍ ഫീല്‍ഡിംഗ്/ വീഡിയോ

വളരെ ഉയരത്തില്‍ പോയ പന്തിനെയാണ് സഞ്ജു ചാടി പിടിച്ച് നിമിഷങ്ങള്‍ കൊണ്ട് ഗ്രൗണ്ടിലേക്ക് വലിച്ചിട്ടത്

മലയാളി താരം സഞ്ജു സാംസണിന് കഴിഞ്ഞ മത്സരത്തോടെ സൂപ്പര്‍മാന്‍ ഫീല്‍ഡര്‍ എന്ന വിശേഷണം കൂടി ലഭിച്ചു. അത്ര ഗംഭീരമായ ഫീല്‍ഡിംഗ് പ്രകടനമായിരുന്നു ഡല്‍ഹി ഡെയര്‍ഡെവിള്‍ താരമായ സഞ്ജു കാഴ്ച വച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മനീഷ് പാണ്ഡെ ബൗണ്ടറി ലൈന്‍ കടത്തിയ പന്ത് നിലത്ത് എത്ത് മുമ്പ് സഞ്ജു ചാടി പിടിച്ച് വായുവില്‍വെച്ച് തന്നെ ഗ്രൗണ്ടിലേക്ക് ഇട്ടു. സഞ്ജുവിന്റെ പ്രകടനത്തില്‍ സഹകളിക്കാരും എതിര്‍ ടീമും കാണികളും അവിശ്വാസനീയത്തോടെയാണ് കണ്ടത്.

വളരെ ഉയരത്തില്‍ പോയ പന്തിനെയാണ് സഞ്ജു ചാടി പിടിച്ച് നിമിഷങ്ങള്‍ കൊണ്ട് ഗ്രൗണ്ടിലേക്ക് വലിച്ചിട്ടത്. ബാറ്റിംഗിലും നല്ല പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. ഓപ്പണറായി ഇറങ്ങി സഞ്ജു 25 പന്തില്‍ 39 റണ്‍സുമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത മനീഷ് പാണ്ഡയുടെ 69 റണ്‍സിന്റെയും 39 പന്തില്‍ 59 റണ്‍സെടുത്ത യൂസഫ് പത്താന്റെയും പിന്‍ബലത്തില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തി.

×