July 08, 2026 |
Share on

42-ാം വയസ്സില്‍ സിക്‌സ് പാക്കിനായി സുഷ്മിതാ സെന്‍; വയറിന്റെ ചിത്രം വൈറല്‍

സിക്‌സ്പാക്കിനായി ആബ്‌സ് എക്‌സര്‍സൈസ് തുടരുന്നതിനിടെ ഷാര്‍ജയിലെത്തിയപ്പോഴാണ് സുഷ്മിത ചിത്രം പുറത്തുവിട്ടത്

എല്ലാ പിറന്നാളുകളിലും പുതുമകാണുന്ന മുന്‍ മിസ് യൂണിവേഴ്‌സ് സുഷ്മിത സെന്‍ 42-ാം വയസ്സില്‍ സിക്‌സ് പാക്ക് ആണ് ലക്ഷ്യമിടുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സുഷ്മിത പുറത്തുവിട്ട തന്റെ വയറിന്റെ ചിത്രം ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

’42-ാം പിറന്നാളിന്റെ മാസം തുടങ്ങിയതോടെ എന്റെ ശരീര പരിശീലനത്തിനുള്ള യാത്രയും ഞാന്‍ ആരംഭിച്ചിരിക്കുന്നു. ആരെങ്കിലും ഇതെനിക്ക് പറ്റില്ലെന്ന് പറയൂ. എത്രമാത്രം എളുപ്പമാണെന്ന് വ്യക്തമാക്കി തരാം. എന്റെ ശരീരം.. എന്റെ നിയമങ്ങള്‍. എല്ലാ വര്‍ഷവും ഞാന്‍ ശരീരത്തിന്റെയും മുഖത്തിന്റെയും ഓരോ ഭാഗങ്ങളെയും ആണ് ആഘോഷിക്കാറ്’. എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം സുഷ്മിത നല്‍കിയിരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം. സിക്‌സ്പാക്കിനായി ആബ്‌സ് എക്‌സര്‍സൈസ് തുടരുന്നതിനിടെ ഷാര്‍ജയിലെത്തിയപ്പോഴാണ് സുഷ്മിത ചിത്രം പുറത്തുവിട്ടത്.

അതേസമയം മുമ്പില്ലാത്തവിധം സുഷ്മിത ആഗോള പര്യടനത്തിലാണ് ഇപ്പോള്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി കുവൈറ്റില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കും അവിടെ നിന്നും ലണ്ടനിലേക്കുമെല്ലാം അവര്‍ യാത്ര നടത്തുകയാണ്. അതേസമയം സാധാരണ യാത്രകളില്‍ സുഷ്മിതയ്‌ക്കൊപ്പമുണ്ടാകാറുള്ള മക്കള്‍ അലിസയും റെനീയും ഇത്തവണ അമ്മയ്‌ക്കൊപ്പമില്ല. ദീര്‍ഘമായ യാത്രകളായതിനാല്‍ മക്കളെ രണ്ടുപേരെയും ഇന്ത്യയില്‍ നിര്‍ത്തിയിട്ടാണ് സുഷ്മിതയുടെ യാത്ര. കഴിഞ്ഞദിവസം താനില്ലാതെ അലിസ ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രവും സുഷ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×