ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിനെ കേക്കില്‍ കുളിപ്പിച്ച് ടീം ഇന്ത്യയുടെ വീഡിയോ ബിസിസിഐ ട്വിറ്ററിലിട്ടു. ദിനേശ് കാര്‍ത്തിക്കിന്റെ പിറന്നാള്‍ ആഘോഷത്തില്‍ താരത്തെ സഹതാരങ്ങള്‍ കേക്കില്‍ കുളിപ്പിക്കുകയായിരുന്നു. ചാമ്പ്യന്‍സ് ട്രാഫി മത്സരത്തിനായി ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍വെച്ചായിരുന്നു ആഘോഷ പ്രകടനം. ടീ ഇന്ത്യയിലെ കളിക്കാരും പരിശീലകരും ആഘോഷത്തല്‍ പങ്കെടുത്തിരുന്നു.
പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്ലിയു പ്രശ്‌നങ്ങളുണ്ടെങ്കിലും ഇരുവരും ഒരുമിച്ച് കാര്‍ത്തികിന്റെ ആഘോഷത്തില്‍ കൂടിയിരുന്നു. കേക്ക് മുറിക്കുന്നതിന് മുമ്പ് തന്നെ ശിഖര്‍ ധവാന്‍ മേശയ്ക്ക് മുകളില്‍ കയറി, കാര്‍ത്തികിന്റെ തലയിലേക്ക് കേക്ക് മറിച്ചിടുകയായിരുന്നു. 32-ാം പിറന്നാള്‍ ആഘോഷിക്കുന്ന കാര്‍ത്തിക്കിന് എല്ലാ താരങ്ങളും ആശംസകളും നേര്‍ന്നു.
From cake-smearing to cake-pelting, nobody was spared at @DineshKarthik‘s birthday celebration. Take a look.?https://t.co/T0hZJn02GW
— BCCI (@BCCI) June 2, 2017
ബംഗ്ലാദേശിന് എതിരായ പരിശീലന മത്സരത്തില്‍ 94 റണ്‍സ് എടുത്ത കാര്‍ത്തിക് മികച്ച പ്രകടനമായിരുന്നു നടത്തിയത്. ജൂണ്‍ നാലിന് പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.