June 04, 2026 |
Share on

രാവണന്‍ കത്തുന്നത് നോക്കി നിന്നു; ട്രെയിന്‍ വന്നത് അറിഞ്ഞില്ല; മരിച്ചത് 61 പേര്‍/ ഭീകര ദൃശ്യങ്ങള്‍

ദസറ ആഘോഷത്തിന് ഭാഗമായി റെയില്‍വേ പാളത്തിനു സമീപം സങ്കടിപ്പിച്ച രാവണന്റെ രൂപം കത്തിക്കുന്നത്, ട്രാക്കിനുള്ളില്‍ നിന്നും നോക്കി നിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ ഓടി കയറുകയായിരുന്നു

പഞ്ചാബിലെ അമൃത്സറില്‍ റെയില്‍വേ ട്രാക്കില്‍ കൂടിനിന്ന ജനക്കൂട്ടത്തിലേക് ട്രെയിന്‍ ഇടിച്ചു കേറുന്നതിന്റെ ഭീകര ദൃശങ്ങള്‍ പുറത്ത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരുക്കും, 61 പേര്‍ മരിക്കുകയും ചെയ്തു. ദസറ ആഘോഷത്തിന് ഭാഗമായി റെയില്‍വേ പാളത്തിനു സമീപം സങ്കടിപ്പിച്ച രാവണന്റെ രൂപം കത്തിക്കുന്നത്, ട്രാക്കിനുള്ളില്‍ നിന്നും നോക്കി നിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ ഓടി കയറുകയായിരുന്നു. പഠാന്‍കോട്ടില്‍ നിന്നും അമൃത്സറിലെക് വരുകയായിരുന്ന ജലന്ധര്‍ എക്‌സ്പ്രസ്സ്‌സാണ് അപകടത്തില്‍പെട്ടത്.

രാവണന്റെ രൂപം കത്തിക്കുന്നത് കാണാന്‍ എത്തിയവരാണ് പരിക്കേറ്റവരില്‍ ഏറെയും. 700 പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായിയാണ് റിപ്പോര്‍ട്ട്.
ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചിരുന്നത് കൊണ്ട് ട്രെയിന്‍ വരുന്നതിന്റെ ശബ്ദം കേള്‍ക്കാനും സാധിച്ചിരുന്നില്ല.

അപകടത്തില്‍ മരിച്ചവര്‍ക്കു ധനസഹായവും, പരിക്കേറ്റവര്‍ക് സ്വജന്യ ചികിത്സയും നല്‍കുമെന്ന് മുഖ്യമന്ത്രി അമ്മീന്‍ഡര്‍ സിംഗ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

×