June 26, 2026 |
Share on

ഈ അപകടത്തില്‍ ഇങ്ങനെയൊരു ട്വിസ്റ്റ്, അവിശ്വസനീയം/ വീഡിയോ

അപകടം കണ്ടവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല ഇങ്ങനെയൊന്ന്

ഗുജറാത്തില്‍ നടന്നൊരു കാറ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. വീഡീയോ കാണുന്നവരെയെല്ലാം ഞെട്ടിപ്പിക്കുന്നൊരു ട്വിസ്റ്റ് ആണ് ഇതിലെ ഹൈലൈറ്റ്. കാറിലുള്ളവര്‍ ഒന്നുകില്‍ മരിച്ചു കാണും അല്ലെങ്കില്‍ സാരമായി പരിക്കേറ്റിരിക്കും എന്നായിരുന്നു എല്ലാവരും വിശ്വസിച്ചത്. എന്നാല്‍ അപകത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്ന രണ്ടുപേരും യാതൊരു പരിക്കുകളും കൂടാതെ പുറത്തു വരുന്ന അവിശ്വസനീയമായ കാഴ്ചയാണ് എല്ലാവരും കണ്ടത്.

ഗുജറാത്തിലെ മോര്‍ബി നഗരത്തിലാണ് അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിനു നടുവിലെ കോണ്‍ക്രീറ്റ് പാതയില്‍ ഇടിച്ചു തലകീഴായി മറിഞ്ഞത്. ഇതിന്റെ തൊട്ടടുത്തായി ഒരു പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നുണ്ട്.

കാറിനകത്തുള്ളവര്‍ക്ക് എന്തു സംഭവിച്ചിരിക്കാം എന്ന ആശങ്കയില്‍ ജനങ്ങള്‍ നില്‍ക്കുമ്പോള്‍ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും പരിക്കുകളൊന്നും കൂടാതെ പുറത്തേക്കു വരികയാണു ചെയ്തതെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

വീഡിയോ കാണാം;

 

Leave a Reply

Your email address will not be published. Required fields are marked *

×