June 05, 2026 |
Share on

വേദനകൊണ്ട് അലറി 13 കാരി; ചിയര്‍ ലീഡര്‍ പരിശീലനം വംശീയ പ്രശ്‌നം വരെയായി

24 സെക്കന്‍ഡുള്ള വീഡിയോയില്‍ ഒന്‍പത് തവണയോളം ഈ കുട്ടി തന്നെ വിടാനും പരിശീലനം മതിയാക്കാനും നിലവിളിക്കുന്നുണ്ട്

ചിയര്‍ ലീഡറാക്കുന്നതിനായിട്ടുള്ള പരിശീലനത്തിനിടെ നിര്‍ബന്ധിപ്പിച്ച് കാല്‍ കവച്ച് വയ്പ്പിക്കുമ്പോള്‍ നിലവിളിക്കുന്ന 13 വയസുകാരിയായ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാവുകയാണ്. ചിയര്‍ ലീഡര്‍ പരിശീലനത്തിന് പുതിയതായി എത്തിയ കുട്ടിയെ കോച്ചും മറ്റ് കുട്ടികളും ചേര്‍ന്ന് പിടിച്ച് നിര്‍ബന്ധിച്ച് കാല്‍ കവച്ച് വയ്പ്പിക്കുമ്പോള്‍ ഈ കുട്ടി വേദനകൊണ്ട് നിലവിളിക്കുകയാണ്. 24 സെക്കന്‍ഡുള്ള വീഡിയോയില്‍ ഒന്‍പത് തവണയോളം ഈ കുട്ടി തന്നെ വിടാനും പരിശീലനം മതിയാക്കാനും നിലവിളിക്കുന്നുണ്ട്.

കൊളാറോഡോയിലെ ഈസ്റ്റ് ഹൈ സ്‌കൂളിലായിരുന്നു സംഭവം. പുതിയതായി എത്തിയ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ക്യാമ്പിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. കോച്ച് കറുത്ത വംശജനായത് കൊണ്ട് വംശീയ വിരോധത്തിന്റെ ഭാഗമായി വീഡിയോ പ്രചരിക്കുന്നുണ്ട്. വെള്ളക്കാരെ ദ്രോഹിക്കുന്നതിനുള്ള ഒരു അവസരവും കറുത്ത വംശജര്‍ ഒഴിവാക്കില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങള് പോകുന്നതെന്നാണ് വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

×