June 04, 2026 |
Share on

ഐഎസിന്റെ ലൈംഗിക അടിമ; ഇപ്പോള്‍ നോബേല്‍ ജേതാവ്; നാദിയ മുറാദിന്റെ ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരമില്ല/ വീഡിയോ

ഐഎസിന്റെ ക്രൂരമായ പീഡനങ്ങളില്‍ നിന്നും മരണത്തില്‍ നിന്ന് തന്നെയും രക്ഷപ്പെട്ട നാദിയ മുറാദ് യുഎന്‍ സുരക്ഷ കൗണ്‍സിലിനോട് ഉന്നയിക്കുന്ന സംശയങ്ങള്‍

2018ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം രണ്ടുപേരാണ് പങ്കിട്ടെടുത്തത്. യുദ്ധകാലത്ത് ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയായവരെ സംരക്ഷിക്കുന്നതില്‍ വ്യാപൃതനായ ഡെനിസ് മുക്വെഗെക്കും, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗികവ്യാപാരത്തിന് ഇരയായ നാദിയ മുറെയുമാണ് ഇത്തവണത്തെ സമാധാന നോബല്‍ ജേതാക്കള്‍.

ഐഎസിന്റെ ക്രൂരമായ പീഡനങ്ങളില്‍ നിന്നും മരണത്തില്‍ നിന്ന് തന്നെയും രക്ഷപ്പെട്ട നാദിയ മുറാദ് യുഎന്‍ സുരക്ഷ കൗണ്‍സിലിനോട് ഉന്നയിക്കുന്ന സംശയങ്ങള്‍, ലോക മനഃസാക്ഷിക്ക് മുന്നില്‍ വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. 2014-ല്‍ ഐഎസ് തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയും പിന്നീട് അവരുടെ പിടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ജര്‍മ്മനിയില്‍ എത്തുകയായിരുന്നു നാദിയ.

2016 ഡിസംബറില്‍ നാദിയ യുഎന്നില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ലോകം മുഴുവനും ശ്രദ്ധ നേടിയിരുന്നു. യുഎന്‍ ആ വീഡിയോ പുറത്തുവിടുകയും ചെയ്തു. നാദിയയുടെ ചോദിക്കുന്നു, ‘എന്റെ അമ്മയുടെയും സഹോദരന്റെയും ശവശരീരങ്ങള്‍ പരിശോധിക്കപ്പെടാതെയും സംരക്ഷിക്കപ്പെടാതെയും പൊതു ശ്മാശനത്തില്‍ കിടക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. തങ്ങളുടെ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചശേഷവും ഐഎസ്ഐഎസ് തീവ്രവാദികള്‍ അറസ്റ്റ് ചെയ്യപ്പെടാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. കൗണ്‍സിലില്‍ ഐഎസിനെ അനുകൂലിക്കുന്നവര്‍ ആരുമില്ലാതിരുന്നിട്ടും നടപടിയുമായി നിങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്നും എനിക്കറിയില്ല.’

നാദിയയുടെ പ്രസംഗം കാണാം..

.


.

https://www.azhimukham.com/trending-nobel-prize-winner-nadiya-murad-profile/

 

https://www.azhimukham.com/world-nobel-peace-prize-nadia-murad-denis-mukwege/

ഐ എസിന്റെ ലൈംഗിക ഇര നാദിയ മുറാദ് ഇനി യു എന്നിന്റെ ഗുഡ് വില്‍ അംബാസിഡര്‍

Leave a Reply

Your email address will not be published. Required fields are marked *

×