June 07, 2026 |
Share on

ബിജെപി സ്ഥാനാര്‍ഥിയെ ചെരുപ്പുമാലയണിയിച്ച് അജ്ഞാത യുവാവ്/ വീഡിയോ

വോട്ട് അഭ്യര്‍ത്ഥിച്ച് ജനമധ്യത്തിലെത്തിയ് ദിലീപ് സിംഗ് ശെഖാവത്തിനരികിലേക്ക് ഓരോരുത്തരായി വന്ന് പൂമാല അണിയിക്കുന്നതിനിടയില്‍ ഒരു യുവാവ് പെട്ടെന്ന് ചെരുപ്പുമാല അണിയിച്ചു.

15 വര്‍ഷമായി മധ്യപ്രദേശില്‍ അധികാരത്തില്‍ തുടരുന്ന ബിജെപിക്ക് ഇത്തവണ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ജനങ്ങളുടെ ഇടയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ അത്തരത്തിലുള്ളതാണ്. കഴിഞ്ഞ ദിവസം വോട്ട് ചോദിച്ച് എത്തിയ ബിജെപി സ്ഥാനാര്‍ഥിയെ ചെരുപ്പുമാലയണിയിച്ചാണ് സ്വീകരിച്ചത്. മധ്യപ്രദേശിലെ നഗ്ദ ഖച്രോദ് മണ്ഡലത്തിലായിരുന്നു സംഭവം.

നഗ്ദ ഖച്രോദില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ദിലീപ് സിംഗ് ശെഖാവത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് തിങ്കളാഴ്ചയായിരുന്നു. വോട്ട് അഭ്യര്‍ത്ഥിച്ച് ജനമധ്യത്തിലെത്തിയ് ശെഖാവത്തിനരികിലേക്ക് ഓരോരുത്തരായി വന്ന് പൂമാല അണിയിക്കുന്നതിനിടയില്‍ ഒരു യുവാവ് പെട്ടെന്ന് ചെരുപ്പുമാല അണിയിച്ചു.

എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിന് മുമ്പ് ചെരുപ്പുമാല സെഖാവത്തിന്റെ കഴുത്തില്‍ വീണുകഴിഞ്ഞിരുന്നു. ഇപിന്നീട് ചെരുപ്പുമാലയണീയിച്ച യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ കണക്കറ്റ് മര്‍ദ്ദിക്കുകയും ചെയ്തു. യുവാവ് ആരെണെന്നോ, എവിടെയാണെന്നോ വിവരം ലഭിച്ചിട്ടില്ല.

നവംബര്‍ 28-നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 11നാണ്.

 വീഡിയോ കാണാം

https://www.azhimukham.com/travel-mumbai-kamathipura-red-street-experience-by-vinz-shaz/

https://www.azhimukham.com/newswrap-humanrights-violation-in-sabarimala-writes-saju/

Leave a Reply

Your email address will not be published. Required fields are marked *

×