ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണിത്. മനസാക്ഷിയില്ലാത്ത സമൂഹത്തില്‍ തന്നെയാണ് നമ്മളെല്ലാം എന്നത് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ വീഡിയോ. ന്യൂയോര്‍ക്കിലെ ഒരു സബ്-വേയില്‍ ട്രെയിനിന്റെ ഓട്ടോമാറ്റിക് ഡോറിന്റെ ഇടിയില്‍ തല പുറത്തും ഉടല്‍ ട്രെയിനിന്റെയുള്ളിലുമായി കുറെ സമയം ഈ വൃദ്ധ സ്ത്രീക്ക് ആ അവസ്ഥയില്‍ തുടരേണ്ടി വന്നു. സ്ത്രീയുടെ അവസ്ഥ കണ്ട് അതിലൂടെ കടന്നുപോയവര്‍ ആരും തന്നെ സഹായിച്ചില്ല. എന്തിന് എതിര്‍വശത്തെ ട്രെയിനിലിരുന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയും സഹായിച്ചില്ല. അവസാനം ഒരാള്‍ എത്തി പരിക്കുകളില്ലാതെ ഈ സ്ത്രീയെ രക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കിലെ ഏത് സ്‌റ്റേഷിനിലാണ് സംഭവമെന്ന് അറിവായിട്ടില്ല. ഒറ്റദിവസം കൊണ്ട് പതിനഞ്ച് ലക്ഷത്തിനടുത്താളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
This post was last modified on April 7, 2017 3:02 pm
Leave a Comment