Continue reading “പുതിയ രൂപത്തില്‍ റോയല്‍ എല്‍ഫീഡിന്റെ തണ്ടര്‍ബേര്‍ഡ്-500”

" /> Continue reading “പുതിയ രൂപത്തില്‍ റോയല്‍ എല്‍ഫീഡിന്റെ തണ്ടര്‍ബേര്‍ഡ്-500”

"> Continue reading “പുതിയ രൂപത്തില്‍ റോയല്‍ എല്‍ഫീഡിന്റെ തണ്ടര്‍ബേര്‍ഡ്-500”

">

UPDATES

ഓട്ടോമൊബൈല്‍

പുതിയ രൂപത്തില്‍ റോയല്‍ എല്‍ഫീഡിന്റെ തണ്ടര്‍ബേര്‍ഡ്-500

                       

ഇന്ത്യന്‍ നിരത്തുകളിലെ രാജകീയ ഇരുചക്രവാഹനമായ റോയല്‍ എല്‍ഫീഡ് തങ്ങളുടെ പഴയ മോഡലിനെ ഒന്നു ഒരുക്കിയെടുത്ത് ‘തണ്ടര്‍ബേര്‍ഡ്-500’ മായി എത്തുകയാണ്. ഐവറി ബ്ലാക്ക് തണ്ടര്‍ബേര്‍ഡ് എന്നാണ് കസ്റ്റമൈസ് മോഡലിന് നല്‍കിയിരിക്കുന്ന പേര്. ബോഡി കളറിനെ ഓര്‍മ്മപ്പെടുത്തിയാണ് ഈ പേര് നല്‍കിയിരിക്കുന്നത്. പുതിയ മോഡലിന് മുന്‍വശത്താണ് പ്രധാനമായും രൂപത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. എഞ്ചിനില്‍ അധികം മാറ്റം വരുത്തിയിട്ടില്ല.

തണ്ടര്‍ബേര്‍ഡ്-500ല്‍ മുമ്പത്തെ 499 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന്‍ തന്നെയാണ് പുതിയ മോഡലിലുമുള്ളത്. 5250 ആര്‍പിഎമ്മില്‍ 27.2 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 41.2 എന്‍എം ടോര്‍ക്കുമേകുന്ന എഞ്ചിനും 5 സ്പീഡ് ഗിയര്‍ ബോക്‌സുമാണുള്ളത്.

ട്വിന്‍ ഹെഡ്‌ലൈറ്റ്, 19 ഇഞ്ചാക്കി മാറ്റിയ ഫ്രണ്ട് അലോയി വീല്‍ ഡ്യുവല്‍ ടോണ്‍, 15 ഇഞ്ച് റിയര്‍ വീല്‍, ഫ്രണ്ട് സസ്‌പെന്‍ഷന് റബ്ബര്‍ കവറിങ്, പൂര്‍ണമായും വൈറ്റ് കളറിലുള്ള ഫ്യുവല്‍ ടാങ്കില്‍ ഗോള്‍ഡന്‍ കളറില്‍ റോയല്‍ എന്‍ഫീല്‍ഡ് എന്ന സ്റ്റൈലന്‍ എഴുത്തും കൊടുത്തു. പെപ്പ് ടെപ്പ് ഹാന്‍ഡില്‍ ബാറില്‍ മിറര്‍ പിടിപ്പിച്ച് സ്‌റ്റൈലിഷ് ആക്കി മാറ്റിയിട്ടുണ്ട്.

മഡ്ഗാഡ് സ്റ്റൈലും മാറ്റി, റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡിലെ ഐക്കണിക് ബാക്ക് റെസ്റ്റിന് പകരം ബ്ലാക്ക് ഗ്രാബ്-റെയിലാക്കി. ലോങ്ങ് ഡ്രൈവിന് സഹായകമാകുന്ന സീറ്റിങ് പൊസിഷനും കൂടിയയാപ്പോള്‍ റൈഡേഴ്‌സിന് കൂടുതല്‍ ഇണങ്ങുന്ന മോഡലുമായി മാറിയിത്. പ്രമുഖ ഡിസൈന്‍ ഗ്രൂപ്പായ ഐമര്‍ കസ്റ്റംസാണ് തണ്ടര്‍ബേര്‍ഡിനെ പുതിയ രൂപത്തിലാക്കിയത്.

Share on

മറ്റുവാര്‍ത്തകള്‍