UPDATES

വിദേശം

ആയുധം തരില്ലെന്ന് അമേരിക്ക; ഒറ്റക്ക് പോരാടുമെന്ന് ഇസ്രയേൽ

സുഹൃത്തുക്കൾ തമ്മിൽ അകലുമോ?

                       

ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന നീക്കങ്ങൾ അമേരിക്കയുമായുള്ള ബന്ധത്തിന് മങ്ങലേൽപ്പിക്കുന്നു. റഫയിലെ ഇസ്രയേൽ സമ്പൂർണ അധിനിവേശത്തിന് ഉത്തരവിട്ടാൽ ആയുധ കയറ്റുമതി നിർത്തുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇസ്രയേലിന് ഒറ്റയ്ക്ക് നിൽക്കാൻ സാധിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുമോ എന്ന ചോദ്യമാണ് പല ഭാഗത്ത് നിന്നും ഉയരുന്നത്. “വേണമെങ്കിൽ ഞങ്ങൾ ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിൽക്കും. ആവശ്യമെങ്കിൽ നഖം ഉപയോഗിച്ച് വരെ ഞങ്ങൾ പോരാടുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.  Gaza war

റഫ ആക്രമിച്ചാൽ ഷെല്ലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുടെ ഇറക്കുമതി തടഞ്ഞുവയ്ക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.സിവിലിയൻ മരണത്തെ ഭയന്ന് ബോംബുകളുടെ കയറ്റുമതി യുഎസ് ഇതിനകം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.


വാഗ്ദാനം സെക്യൂരിറ്റി ജോലി, മാസം രണ്ടു ലക്ഷം ശമ്പളം; ചെയ്യേണ്ടി വന്നത് യുദ്ധം


1948ലെ യുദ്ധത്തെ പരാമർശിച്ചാണ് ഇസ്രയേലിൻ്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ യുഎസിൽ നിന്നുള്ള മുന്നറിയിപ്പുകൾ നെതന്യാഹു തള്ളിക്കളഞ്ഞത്. “76 വർഷം മുമ്പ് സ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പോരാട്ടത്തിൽ ഞങ്ങൾ ചെറിയൊരു വിഭാഗം ജനസംഖ്യ ആയിരുന്നു. എതിർ വശത്ത് അനേകരും. ആയുധങ്ങളില്ലാതെയാണ് ഞങ്ങൾ പോരാടിയത്. ഇസ്രായേലിന്മേൽ ആയുധ ഉപരധം ഉണ്ടായിരുന്നു, എന്നാൽ ആത്മവീര്യത്തിൻ്റെയും ഐക്യത്തിൻ്റെയും പിൻബലത്തിൽ ഞങ്ങൾ വിജിയിച്ചു.” ബൈഡൻ ആയുധ കയറ്റുമതി നിർത്തിയാൽ ഇസ്രയേലിന് നഖങ്ങൾ തന്നെ ധാരാളമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞു,  “ഇസ്രയേലിൻ്റെ ശത്രുക്കൾക്കും ഉറ്റ സുഹൃത്തുക്കൾക്ക് പോലും ഈ രാജ്യത്തെ കീഴടക്കാൻ കഴിയില്ല, ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കും വരെ ശക്തമായി തന്നെ ഞങ്ങൾ നിലകൊള്ളും. ”

തിങ്കളാഴ്‌ച മുതൽ നിരന്തരബോംബാക്രമണങ്ങളും, കൂടാതെ ഇസ്രയേൽ ടാങ്കുകൾ റഫക്ക് സമീപം കൂട്ടത്തോടെ എത്തിയതോടെയും 80,000-ത്തിലധികം ആളുകൾ റഫയിൽ നിന്ന് പലായനം ചെയ്‌തെന്ന് യുഎൻ റിപ്പോർട്ടുകൾ കാണിക്കുന്നു. സമീപത്തുള്ള ക്രോസിംഗുകളിലൂടെ സഹായം ലഭിക്കാതെ വന്നതോടെനഗരത്തിൽ ഇപ്പോഴും അഭയം പ്രാപിക്കുന്ന ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണവും ഇന്ധനവും തീർന്നുപോകുകയാണെന്നും യുഎൻ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ സൈന്യം തങ്ങളുടെ പ്രവർത്തനത്തിൻ്റെ തുടക്കത്തിൽ റഫാ ക്രോസിംഗ് അടച്ചുപൂട്ടിയത്തോടെ തങ്ങളുടെ ജീവനക്കാർക്കും ലോറികൾക്കും കെരെം ഷാലോം ക്രോസിംഗിൽ എത്തുന്നത് വളരെ അപകടകരമാണെന്ന് യുഎൻ പറഞ്ഞു.

നഗരത്തിൽ അവശേഷിച്ചിരിക്കുന്ന ഹമാസ് ഘടകങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഇസ്രായേൽ സേന അറിയിച്ചു. ,ഇസ്രായേൽ സർക്കാർ റഫയിൽ സമ്പൂർണ്ണ അധിനിവേശമാണ് നടത്തുന്നതെന്ന വാദം തള്ളിക്കളഞ്ഞിട്ടില്ല. അതിനുതക്ക ആയുധങ്ങൾ നൽകില്ലെന്ന് ബൈഡൻ്റെ മുന്നറിയിപ്പുമുണ്ട്.ഗാസയിൽ ഏഴ് മാസത്തെ യുദ്ധത്തിന് ശേഷം, റഫ നഗരം പിടിച്ചെടുക്കാതെയും ശേഷിക്കുന്ന അവസാന ഹമാസ് ബറ്റാലിയനുകളെ ഇല്ലാതാക്കാതെയും വിജയം അസാധ്യമാണെന്ന് ഇസ്രായേൽ തറപ്പിച്ചുപറയുന്നു.

English summary ;Benjamin netanyahu says Israel can ‘stand alone’ if US halts arms shipments Gaza war

Share on

മറ്റുവാര്‍ത്തകള്‍