1000 കോടിയുടെ 55% നല്‍കിയത് മൂന്ന് സിനിമകളാണ്
മലയാള സിനിമാ ചരിത്രത്തിലാദ്യമായി ബോക്‌സോഫീസില്‍ 1000 കോടിയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 985 കോടിയോളം രൂപ നേടിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം റിലീസായ പൃഥ്വിരാജിന്റെ ഗുരുവായൂരമ്പലനടയില്‍ 30 കോടി രൂപ കൂടി നേടിയതോടെയാണ് 1000 കോടിയെന്ന വരുമാനനേട്ടം കൈവരിച്ചത്. അതായത് 2024ലെ ഇന്ത്യന്‍ സിനിമയൂടെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തോളം വരുമിത്.
1000 കോടിയുടെ 55% നല്‍കിയത് മൂന്ന് സിനിമകളാണ്. മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം എന്നിവ, യഥാക്രമം 240.94 കോടി, 157.44 കോടി, 153.52 കോടികള്‍ സംഭാവന ചെയ്തു. പ്രേമലു, ഭ്രമയുഗം, വര്‍ഷങ്ങള്‍ക്കുശേഷം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവയും വിജയമായി. ബോളിവുഡും തെലുങ്കും തമിഴും ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ സിനിമാ ഇന്‍ഡസ്ട്രികള്‍ പരാജയപ്പെട്ടിരിക്കുമ്പോളാണ് മലയാളത്തിന്റെ ഈ നേട്ടം. 2018, രോമാഞ്ചം, കണ്ണൂര്‍സ്‌ക്വാഡ്, ആര്‍ഡിഎക്‌സ്, നേര് എന്നീ വിജയചിത്രങ്ങളുമായി 2023ല്‍ 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ കളക്ഷന്‍. ഇക്കൊല്ലം ആറുമാസംകൊണ്ട് വെറും എട്ടുസിനിമകളിലൂടെയാണ് 1000 കോടിയിലേക്കെത്തിയത്.
യൗവ്വനാവേശത്തിലാറാടുന്ന മലയാള സിനിമ
ഭ്രമയുഗത്തിന്റെ രാഷ്ട്രീയം അത്ര ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ല
ഇതില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പങ്ക് വളരെ വലുതാണ്.100 കോടിയോളം തമിഴ്നാട്ടില്‍ നിന്ന് തന്നെ കിട്ടി, അമേരിക്കയിലാദ്യമായി ചിത്രം ദശലക്ഷത്തോളം കരസ്ഥമാക്കി. കര്‍ണാടകയില്‍ 10 കോടിയോളം രൂപയും നേടിയെടുത്തു. മൊത്തം 250 കോടിരൂപയാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ചത്. ആദ്യ ദിനം തന്നെ 1.05 കോടി സ്വന്തമാക്കിയ പ്രേമലു ആണ് മറ്റൊരു പടം. നസ്ലിനും മമിതാ ബൈജുവും പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമ കൗമാരകാലത്തെ പ്രണയം ആസ്പദമാക്കിയുള്ളതായിരുന്നു.
English Summary; Malayalam film industry zooms past Rs 1,000 crore global gross mark while Bollywood, Telugu, Tamil films continue to bleed