UPDATES

യുഎസ് വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റ് ഇനി മിസ് അമേരിക്ക 2024

ദേശീയ കിരീടം നേടുന്ന ആദ്യത്തെ സജീവ-ഡ്യൂട്ടി എയർഫോഴ്‌സ് ഓഫീസറാണ് മാഡിസൺ മാർഷ്

                       

 

സൗന്ദര്യത്തിനുമപ്പുറം മനോധൈര്യത്തിന്റെയും കഴിവിന്റെയും കൂടി മാറ്റുരക്കലാണ് ഓരോ സൗന്ദര്യ മത്സരങ്ങളും. എന്നാൽ മിസ് അമേരിക്ക 2024 കിരീടമണിഞ്ഞ മാഡിസൺ മാർഷ് ഒരു സാധാര മത്സരാർത്ഥി മാത്രമായിരുന്നില്ല, യു എസ് എയർ ഫോഴ്‌സിലെ സെക്കൻഡ് ലെഫ്റ്റനന്റ് കൂടിയാണ് 22 കാരിയായ മാഡിസൺ മാർഷ്.  അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ പ്രധിനിധീകരിച്ച് ദേശീയ കിരീടം നേടുന്ന ആദ്യത്തെ സജീവ-ഡ്യൂട്ടി എയർഫോഴ്‌സ് ഓഫീസറും ഒപ്പം ഹാർവഡ് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥി കൂടിയാണ്.

മാഡിസന്റെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് യു എസ് എയർഫോഴ്സ് ഔദ്യോഗിക എക്സ് അക്കൗണ്ടിൽ “ഞങ്ങളുടെ സ്വന്തം എയർമാന് അഭിനന്ദനങ്ങൾ,” എന്നാണ് പോസ്റ്റ് ചെയ്തത്. ഫ്ലോറിഡയിലെ ഒർലാൻഡോയിൽ വച്ച് നടത്തിയ 96-ാമത് മിസ് അമേരിക്ക 2024 മത്സരം അത്ര നിസാരമായി ജയിക്കാവുന്ന ഒന്നായിരുന്നില്ല. 51 മത്സരാർത്ഥികളാണ് ഓരോ സംസ്ഥാനത്തിനെയും പ്രതിനിതീകരിച്ച് മിസ് അമേരിക്ക 2024 കിരീടത്തിനായി മത്സരിച്ചത്. ചോദ്യോത്തര റൗണ്ടിൽ മിന്നും പ്രകടനം കാഴ്ചവച്ചതോടെയാണ് മാഡിസൺ മാർഷ് മറ്റുള്ളവരെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. ടെക്‌സാസിൽ നിന്നുള്ള എല്ലി ബ്യൂറോക്‌സാണ് ഫസ്റ്റ് റണ്ണർഅപ്പ്. 2023ലാണ് മാഡിസൺ അമേരിക്കൻ വ്യോമ സേന അക്കാദമിയിലെ പഠനം പൂർത്തിയാക്കിയത്.  2023 ൽ മിസ് കൊളറാഡോ പട്ടം നേടിയത് വഴിയാണ് മാഡിസണിന്റെ മുമ്പിൽ മിസ് അമേരിക്കയിലേക്കുള്ള വഴി തുറക്കുന്നത്.

സൈന്യത്തിലുള്ള സമൂഹത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് ചിന്താഗതിയെ എന്നിലൂടെ തകർക്കാൻ സാധിക്കുമെന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നുവെന്നും അവരുടെ പ്രതിനിധിയാകാൻ സാധിച്ചതിൽ ഞാൻ വളരെ അതികം സന്തോഷവതിയാണ് എന്നും മാഡിസൺ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘ഒരു ചെറിയ പട്ടണത്തിൽ നിന്നും വന്ന എനിക്ക് ഇത്രയും നേടാൻ സാധിക്കുമെങ്കിൽ ഇന്നത്തെ ഒരു സാധാരാണ മത്സര സമൂഹത്തിന്റ ഭാഗമായി തീരാതെ നിങ്ങൾക്ക് എന്തും ചെയ്യാൻ സാധിക്കും ‘ മെന്ന് 2018-ൽ പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച് മരിച്ച അമ്മക്ക് മിസ് അമേരിക്ക കിരീടം നേടികൊണ്ടുള്ള വിജയം സമർപ്പിച്ചു കൊണ്ട് മാഡിസൺ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചിരുന്നു.

മിസ് അമേരിക്ക എന്ന നിലയിൽ മാഡിസണിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന ചോദ്യോത്തര വേളയിൽ മാഡിസൺ പറഞ്ഞ ഉത്തരം വളരെ ശ്രദ്ധേയമായിരുന്നു. “നിങ്ങൾക്ക് എന്തും നേടാൻ കഴിയും ഒനിന്നും പരിധി കൽപ്പിക്കാനാകില്ല, നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തെ നേടുന്നതിൽ നിന്ന് തടയുന്നത് നിങ്ങൾ മാത്രമായിരിക്കും. ഒരു സാധാരണ ഗ്രാമത്തിൽ നിന്നുള്ള തനിക്ക് ലോകം ഉറ്റു നോക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞെങ്കിൽ നിങ്ങൾ ഓരോരുത്തർക്കും അതിന് സാധിക്കും”.

യൂണിഫോം ധരിക്കുമ്പോൾ, ഞാൻ എന്റെ രാജ്യത്തെ സേവിക്കുകയാണെന്നും അതോടൊപ്പം മിസ് അമേരിക്ക 2024-ന്റെ ഈ സ്റ്റേജിൽ നിൽക്കുമ്പോൾ എന്റെ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് രാജ്യത്തെ സേവിക്കുകയാണ് എന്നും മാഡിസൺ മാർഷ് കൂട്ടിച്ചേർത്തു. കൂടാതെ, എയർഫോഴ്‌സ് അക്കാദമിയിൽ പോയില്ലായിരുന്നെങ്കിൽ ഞാൻ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ എത്തുമായിരുന്നില്ല. 2023 ൽ ഞാൻ നേടിയ മിസ് കൊളറാഡോ പദവിയിലേക്ക് എത്താൻ എന്നെ സഹായിച്ചതും എയർഫോഴ്‌സ് അക്കാദമിയിൽ നിന്നുള്ള പരിശീലനമാണ്. ഇപ്പോഴുള്ള എന്നെ രൂപപ്പെടുത്തുന്നതിൽ അവർ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.

പ്രത്യേകിച്ച് സൗന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പിനിടെ സൈന്യത്തിനായുള്ള ശാരീരിക പരിശീലനം ഉപയോഗപ്രദമായിരുന്നുവെന്ന് മാഡിസൺ പറയുന്നു. ചെറുപ്പം മുതലേ പൈലറ്റാകണമെന്നായിരുന്നു മാർഷിന്റെ ആഗ്രഹം. 13 വയസ്സുള്ളപ്പോഴാണ് മാഡിസന്റെ മാതാപിതാക്കൾ അവളെ ബഹിരാകാശ പഠനത്തിനായി ക്യാംപിലേക്ക് അയക്കുന്നത്. അവിടെ വച്ചാണ് വിമാന പറത്തന്നതിന്റെ പരിശീലനം ആരംഭിക്കുന്നത്. തുടർന്ന് രണ്ട വർഷങ്ങൾക്ക് ശേഷം പൈലറ്റ് ലൈസൻസ് നേടി യെടുക്കുകയും ചെയ്തു. യുഎസ് എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് 2023 ലാണ് മാഡിസൺ ബിരുദം നേടുന്നത്

 

Share on

മറ്റുവാര്‍ത്തകള്‍