July 10, 2025 |

റഫയിൽ അപ്രതീക്ഷിത നീക്കവുമായി ഇസ്രയേൽ

വീണ്ടും യുദ്ധത്തിലേക്കോ?

ഈജിപ്ത്തും ഖത്തറും മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്. റാഫയുടെ ചിലഭാഗങ്ങളിൽനിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകമാണു ഗാസയിൽ വെടിനിർത്തൽ കരാർ ‌ഹമാസ് അംഗീകരിച്ചത്. കരാർ അംഗീകരിക്കുന്നതായി ഹമാസ് തലവൻ ഇസ്മയിൽ ഹനിയ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു.വെടിനിർത്തൽ കരാറിനുള്ള നിർദ്ദേശം ഹമാസ് അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ, ഇസ്രയേലിൻ്റെ യുദ്ധ കാബിനറ്റ് റഫയിൽ സൈനിക നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. വിശദാംശങ്ങളൊന്നും നൽകാതെ ഹമാസിനെതിരെ റഫയിൽ ആക്രമണം നടത്തുകയാണെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നു.

അതെ സമയം ഏറ്റവും പുതിയ റിപ്പോർട്ട്‌ അനുസരിച്ച് തിങ്കളാഴ്ച നഗരത്തിൻ്റെ ഒരു ഭാഗത്ത് നിന്ന് 100,000 പലസ്തീനികളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടതിന് ശേഷം കിഴക്കൻ റഫയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്യുന്നത്. 1.4 മില്യൺ പലസ്തീൻ സിവിലിയന്മാർ അഭയം പ്രാപിക്കുന്ന റഫയിൽ ഹമാസിനെതിരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്തുകയാണെന്ന് തിങ്കളാഴ്ച വൈകി ഇസ്രയേൽ സൈന്യം അറിയിച്ചു.റഫയിൽ ഇസ്രയേലി ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും മരിച്ചതായാണ് ഒരു പ്രാദേശിക ആശുപത്രി ചൊവ്വാഴ്ച പുലർച്ചെ അറിയിച്ചത്. പ്രദേശത്ത് ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞയെടുത്തിരുന്നു.

റഫയുടെ കിഴക്കൻ പ്രാന്തപ്രദേശത്ത് ഇസ്രയേലി ടാങ്കുകൾ കണ്ടതായി റിപ്പോർട്ടുകളുണ്ട്, അയൽരാജ്യമായ ഈജിപ്തുമായുള്ള റഫയുടെ ക്രോസിംഗിൽ നിന്ന് 200 മീറ്റർ അടുത്ത് എത്തിയതായി പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥനും ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനും പറഞ്ഞു. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള മാനുഷിക സാധനങ്ങൾക്കും ആളുകൾക്കുമുള്ള ഏക കവാടമായ റഫ ക്രോസിംഗിൻ്റെ പലസ്തീൻ ഭാഗം ഇസ്രയേൽ സൈന്യം ഏറ്റെടുക്കാൻ പദ്ധതിയിട്ടതായി പേരിടാത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് വാർത്താ സൈറ്റ് പറഞ്ഞു. ഗാർഡിയന് ആ റിപ്പോർട്ട് സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഗാർഡിയന് റിപ്പോർട്ട്‌ ചെയ്യുന്നു. റാഫയിൽ ആക്രമണം നടത്തരുതെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചതായി ഹമാസ് പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു നേതാക്കളുടെ ആഹ്വാനം. ഹമാസുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെടുന്നത് ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ജീവൻ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നതായി ബൈഡൻ നെതന്യാഹുവിനോട് പറഞ്ഞു.

റഫയിൽ നിന്ന് അതിർത്തിക്കപ്പുറത്ത് സ്ഥിതി ചെയ്യുന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനും പലസ്തീനിയൻ സുരക്ഷാ ഉദ്യോഗസ്ഥനും മാധ്യമങ്ങളോട് സംസാരിക്കാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താതെയാണ് സംസാരിച്ചത്. ഞായറാഴ്ച, റഫ ക്രോസിംഗിന് സമീപം ഹമാസ് പ്രവർത്തകർ തെക്കൻ ഇസ്രയേലിലേക്ക് മോർട്ടാർ പ്രയോഗിച്ചു, നാല് ഇസ്രയേൽ സൈനികരാണ് കൊല്ലപ്പെട്ടത്.

“ഹമാസ് നിർദ്ദേശം ഇസ്രയേലിൻ്റെ പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിന്ന് വളരെ ദൂരത്തിലാണ്. ഇസ്രയേലിന് സ്വീകാര്യമായ വ്യവസ്ഥകളിൽ ഒരു കരാറിലെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനായി ഇസ്രയേൽ ഈജിപ്തിലേക്ക് ഒരു റാങ്കിംഗ് പ്രതിനിധി സംഘത്തെ അയയ്ക്കും.” ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ എക്‌സ് പേജിൽ കുറിച്ചു.എന്നാൽ റാഫയിൽ നടപടി തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി പറയുന്നുണ്ട്. റാഫയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം പലസ്തീനികളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടിട്ടുണ്ട്. ഗാസയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 1 ദശലക്ഷത്തിലധികം സാധാരണക്കാർ യുദ്ധത്തിൽ നിന്ന് അഭയം പ്രാപിച്ചിരിക്കുന്ന പ്രദേശമാണിത്. ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധത്തിൻ്റെ മറ്റ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി ഹമാസിനുമേൽ സൈനിക സമ്മർദം ചെലുത്തുന്നതിനായി ഇസ്രയേൽ റഫയിൽ തങ്ങളുടെ പ്രവർത്തനം തുടരുമെന്നും നെതന്യാഹു പ്രസ്താവനയിൽ പറയുന്നുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×