UPDATES

ഓഫ് ബീറ്റ്

അപകടകരമായ പ്രോട്ടീൻ സപ്ലിമെൻ്റുകൾ

മാർഗനിർദേശം പുറത്തിറക്കി ഐസിഎംആർ

                       

പ്രോട്ടീൻ സപ്ലിമെൻ്റുകൾ വ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ, പരിഷ്കരിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). 2024 ഏപ്രിൽ മാസം ഇന്ത്യയിൽ പരീക്ഷിച്ച 36 ജനപ്രിയ പ്രോട്ടീൻ സപ്ലിമെൻ്റുകളിൽ 70% പ്രോട്ടീൻ വിവരങ്ങളും കൃത്യമല്ലെന്ന് പഠനം വെളിപ്പെടുത്തിയിരുന്നു. പ്രോട്ടീൻ സപ്ലിമെൻ്റുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നാണ് ഐസിഎംആർ മുന്നോട്ട് വച്ചിരിക്കുന്ന നിർദേശം. protein suppliments risk helath

മുട്ട, പാൽ, മോർ, സോയാബീൻ, കടല, അരി തുടങ്ങിയ വിവിധ സസ്യാധിഷ്ഠിത സ്രോതസ്സുകളിൽ നിന്ന് സാധാരണയായി നിർമ്മിക്കുന്ന പ്രോട്ടീൻ പൗഡറുകൾ ഡയറ്ററി സപ്ലിമെൻ്റുകളായി അടുത്തകാലത്തായി വലിയ തോതിൽ ജനപ്രീതി നേടിയിട്ടുണ്ട്. എന്നിരുന്നാലും, ഇത്തരം ഉൽപ്പന്നങ്ങളിൽ പഞ്ചസാര, നോൺ-കലോറിക് മധുരങ്ങൾ, കൃത്രിമ സുഗന്ധങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ടാകാമെന്നും, പതിവായി കഴിക്കുമ്പോൾ ആരോഗ്യത്തിന് ഗുണകരമാകില്ലെന്നും മറിച്ച് ദോഷകരാമായി ബാധിക്കുമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി.


വാഗ്ദാനം സെക്യൂരിറ്റി ജോലി, മാസം രണ്ടു ലക്ഷം ശമ്പളം; ചെയ്യേണ്ടി വന്നത് യുദ്ധം


ബ്രാഞ്ച് ചെയിൻ അമിനോ ആസിഡുകളാൽ (BCAAs) സമ്പന്നമായ വേയ് ( whey ) പ്രോട്ടീനാണ് പ്രോട്ടീൻ സപ്ലിമെൻ്റുകളിലെ വില്ലൻ. ഐസിഎംആർ അനുസരിച്ച്, ഉയർന്ന ബ്രാഞ്ച് ചെയിൻ അമിനോ ആസിഡുകൾ കഴിക്കുന്നതു വഴി സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യത കൂടി പഠനങ്ങൾ വെളിപ്പെടുത്തിയതിനാൽ ഉപഭോഗത്തിൽ മിതത്വം പാലിക്കാൻ ആണ് ആരോഗ്യ വിദഗ്ധർ അനുശാസിക്കുന്നത്.

അത്ലറ്റുകൾക്കും ഫിറ്റ്നസ് താൽപ്പര്യക്കാർക്കും ഇടയിൽ പ്രോട്ടീൻ കഴിക്കുന്നതിനെ സംബന്ധിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകളെയും മാർഗനിർദേശങ്ങൾ വെല്ലുവിളിക്കുന്നുണ്ട്. ആരോഗ്യമുള്ള മുതിർന്നവരിൽ പ്രതിരോധ വ്യായാമ പരിശീലന (RET) വേളയിൽ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്നത് പേശികളുടെ ശക്തിയും വലുപ്പവും വർദ്ധിപ്പിക്കുന്നതിൽ വളരെ ചെറിയ സംഭാവന മാത്രമേ നൽകുന്നുള്ളൂവെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

പ്രോട്ടീൻ സപ്ലിമെൻ്റുകളുടെ ദീർഘകാല ഉപഭോഗം ഉയർത്തുന്ന അപകടസാധ്യതകൾ

പ്രോട്ടീൻ സപ്ലിമെൻ്റുകൾ ദീർഘകാലം കഴിക്കുന്നത് ഗ്ലോമെറുലാർ ഫിൽട്രേഷൻ നിരക്കും (രക്തത്തിൽ നിന്ന് മാലിന്യങ്ങളെ അരിച്ചുമാറ്റുന്ന പ്രവർത്തനം ) സെറം ക്രിയാറ്റിനിൻ അളവും വർധിപ്പിച്ച് വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുമെന്ന് ഹേസ്റ്റാക്ക് അനലിറ്റിക്‌സിലെ ന്യൂട്രിജെനോമിക്‌സ് കൗൺസിലർ ആയിഷ സാംഘവി പറഞ്ഞു. അസിഡിക് പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി കാൽസ്യം നഷ്ട്ടപ്പെടുന്നതിലേക്ക് നയിക്കുന്നതിനാൽ, അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം ആരോഗ്യമുള്ള വ്യക്തികൾക്ക് പൊതുവെ സുരക്ഷിതമാണെങ്കിലും, അമിതമായ പ്രോട്ടീൻ, പ്രത്യേകിച്ച് സപ്ലിമെൻ്റുകളിൽ നിന്ന് ശരീരത്തിലേക്ക് എത്തിയാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഐസിഎംആർ-എൻഐഎൻ ഡയറക്ടർ ഡോ. ഹേമലത ആർ നേതൃത്വം നൽകുന്ന വിദഗ്ധരുടെ മൾട്ടി ഡിസിപ്ലിനറി കമ്മിറ്റിയാണ് നിരവധി ശാസ്ത്രീയ അവലോകനങ്ങൾക്ക് ശേഷം. പതിനേഴ് മാർഗ്ഗനിർദ്ദേശങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നത്.

സമീകൃതാഹാരം ഉറപ്പാക്കാൻ പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുക, ഒപ്പം ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും അധിക ഭക്ഷണവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുക. കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം നൽകുമെന്ന് ഉറപ്പാക്കുകയും, രണ്ടു വർഷവും അതിനുശേഷവും മുലയൂട്ടൽ തുടരുകയും ചെയ്യണം. ആറ് മാസം പ്രായമായ ഉടൻ തന്നെ കുഞ്ഞിന് വീട്ടിൽ നിർമ്മിച്ച അർദ്ധ ഖര ഭക്ഷണ പതാർത്ഥങ്ങൾ നൽകാൻ ആരംഭിക്കുക. ആരോഗ്യമുള്ളപ്പോഴും അസുഖങ്ങൾ ഉള്ളപ്പോഴും കുട്ടികൾക്കും കൗമാരക്കാർക്കും അനുയോജ്യവുമായ ഭക്ഷണക്രമം ഉറപ്പാക്കുക ധാരാളം പച്ചക്കറികളും പയർവർഗ്ഗങ്ങളും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുക. എണ്ണ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക നല്ല ഗുണനിലവാരമുള്ള പ്രോട്ടീനുകളും അവശ്യമായ അമിനോ ആസിഡുകളും (ഇഎഎ) ആരോഗ്യകരമായ ഭക്ഷണക്രത്തിൽ നിന്നും നേടുക. പേശികളുടെ വലുപ്പം വർദ്ധിപ്പിക്കുന്നതിന് പ്രോട്ടീൻ സപ്ലിമെൻ്റുകൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക.

കുട വയർ, അമിതഭാരം, പൊണ്ണത്തടി എന്നിവ വരാതിരിക്കാൻ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക. നല്ല ആരോഗ്യം നിലനിർത്താൻ പതിവായി വ്യായാമത്തിലേർപ്പെടുന്നത് അത്യവശ്യമാണ്. ഉപ്പിന്റെ ഉപഭോഗം പരിമിതപ്പെടുത്തുക. സുരക്ഷിതവും ശുദ്ധവുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഉചിതവും ആരോഗ്യകരവുമായ പാചക രീതികൾ സ്വീകരിക്കാൻ ശ്രദ്ധിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക. ഉയർന്ന കൊഴുപ്പ്, പഞ്ചസാര, ഉപ്പ് (HFSS), അൾട്രാ പ്രോസസ്ഡ് ഫുഡ്സ് (UPFs) എന്നിവയുടെ ഉപഭോഗം കുറയ്ക്കുക. ആരോഗ്യകരവുമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് ലേബലുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ച ശേഷം മാത്രം തെരഞ്ഞെടുക്കുക. എന്നിവയാണ് ഐസിഎംആർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ.

 

content summary : While protein powders have gained popularity, the ICMR warns against their consumption due to added sugars and artificial flavourings.

Share on

മറ്റുവാര്‍ത്തകള്‍