Continue reading “ഇതാണ് അന്യഗ്രഹജീവികളുടെ നിറം; രഹസ്യം കണ്ടെത്തി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി”

" /> Continue reading “ഇതാണ് അന്യഗ്രഹജീവികളുടെ നിറം; രഹസ്യം കണ്ടെത്തി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി”

"> Continue reading “ഇതാണ് അന്യഗ്രഹജീവികളുടെ നിറം; രഹസ്യം കണ്ടെത്തി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി”

">

UPDATES

സയന്‍സ്/ടെക്നോളജി

ഇതാണ് അന്യഗ്രഹജീവികളുടെ നിറം; രഹസ്യം കണ്ടെത്തി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി

                       

അന്യഗ്രഹജീവികള്‍ ഉണ്ടോ ഇല്ലയോ എന്നത് ഇന്നും വ്യക്തമാവാത്ത കാര്യമാണ്. ഏലിയനെ കണ്ടതടക്കം പലതരം വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ശാസ്ത്രീയ തെളിവുകള്‍ ഗവേഷകര്‍ നല്‍കിയിട്ടില്ലെങ്കിലും അന്യഗ്രഹ ജീവി ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ലോകത്തുണ്ട്. ഇപ്പോള്‍ ഗവേഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത് ഏലിയന്റെ നിറവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ്. ഏലിയന്‍ ലൈഫ് പര്‍പ്പിള്‍ ആണെന്നാണ് റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നത്. കോര്‍ണല്‍ സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അന്യഗ്രഹ ജീവികള്‍ ബാക്ടീരിയകളാല്‍ മൂടപ്പെട്ടിരിക്കുന്നതിനാല്‍ ആണ് അവ പര്‍പ്പിള്‍ നിറത്തിലായിരിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. പഠനമനുസരിച്ച് അന്യഗ്രഹജീവികള്‍ താമസിക്കുന്ന ഗ്രഹങ്ങള്‍ ഭൂമി പോലെ പച്ചപ്പ് നിറഞ്ഞതാകാനള്ള സാധ്യതയില്ല. അത് തികച്ചും വ്യത്യസ്തമായിരിക്കും. അത്തരം ഗ്രഹത്തില്‍ ദൃശ്യപ്രകാശം കുറവായിരിക്കാമെന്നും അവര്‍ അനുമാനിക്കുന്നു. ഇതുവരെ കണ്ടെത്തിയ പല ഗ്രഹങ്ങളിലും വേണ്ടത്ര സൂര്യപ്രകാശവും ഓക്‌സിജനും ഉണ്ടാവാറില്ലെന്ന പഠനത്തെ അടിസ്ഥാനമാക്കി കൂടിയാണ് ഈ നിഗമനം. ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത് ഭൂമിയിലെ ജീവന്റെ സൂചന എന്നത് ഗ്രീന്‍ ക്ലോറോഫില്‍ ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഊര്‍ജ്ജമാക്കി മാറ്റുന്ന സസ്യങ്ങളും ബാക്ടീരിയകളുമാണ്. അതായത് പച്ചനിറമാണ് ഇവിടുത്തെ ജീവന്റെ ആധാരം. എങ്കിലും ഇന്‍ഫ്രാറെഡ്-പവര്‍ഡ് ബാക്ടീരിയകള്‍ ഭൂമിയിലെ വിവിധ സ്ഥലങ്ങളില്‍ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ആഴക്കടല്‍ ജലവൈദ്യുത വെന്റുകളോ മങ്ങിയ ചതുപ്പുകളോ പോലുള്ള സൂര്യപ്രകാശം കടക്കാത്ത ഇടങ്ങളില്‍. ഇതേ സാഹചര്യമായിരിക്കും അന്യഗ്രഹ ജീവികളുടെ ഗ്രഹങ്ങളിലും. അതിനാല്‍ പര്‍പ്പിള്‍ നിറമുള്ള ബാക്ടീരിയകളാല്‍ പൊതിഞ്ഞ രീതിയിലായിരിക്കും ഇതര ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പ് ഉണ്ടാവുകയെന്നും ഗവേഷകര്‍ പറയുന്നു.

 

 

Story summary:  Aliens might be purple as they would be covered in bacteria, per study.

Share on

മറ്റുവാര്‍ത്തകള്‍