UPDATES

വിദേശം

മുന്‍ അകൗണ്ടന്റിന്റെ രഹസ്യ നോട്ട്ബുക്കുകളും; മൊണോക്ക രാജകുടുംബത്തിന്റെ ഞെട്ടിക്കുന്ന ധൂര്‍ത്തുകളും

രാജ കുടുംബത്തിന്റെ ധൂർത്ത് പുറത്തുകൊണ്ടുവന്ന് ക്ലോഡ് പൽമെറോ

                       

രണ്ടു പതിറ്റാണ്ടിലേറെയായി, ഗ്രിമാല്‍ഡി കുടുംബത്തിന്റെ ഖജനാവിന്റെ താക്കോല്‍ അവരുടെ അകൗണ്ടന്റ് ക്ലോഡ് പല്‍മെറോയുടെ കൈയില്‍ സുരക്ഷിതമായിരുന്നു. മൊണാക്കോയിലെ രാജകുടുംബമാണ് ഗ്രിമാല്‍ഡിസ് കുടുംബം. യൂറോപ്യന്‍ രാജകുടുംബങ്ങള്‍ക്കിടയില്‍ ആകര്‍ഷകവും ആര്‍ഭാഢപൂര്‍വവുമായ ജീവിതം നയിക്കുന്നതില്‍ പ്രശസ്തരാണ് ഗ്രിമാല്‍ഡി കുടുംബം. 22 വര്‍ഷക്കാലമായി അകൗണ്ടന്റായ ക്ലോഡ് പല്‍മെറോ രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനായ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരന്റെ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചുവരികയാണ്.

രാജകൊട്ടാരത്തിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് ഒരു അജ്ഞാത വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് ക്ലോഡ് പല്‍മെറോയെ 2023 -ല്‍ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കുന്നത്. കൂടാതെ ഇപ്പോള്‍ ഒരു മില്യണ്‍ യൂറോയ്ക്ക് ഗ്രിമാല്‍ഡി കുടുംബത്തിനെതിരെ കേസ് നല്‍കിയിരിക്കുകയാണ്. കുടുംബത്തിന്റെ സാമ്പത്തിക ക്രമക്കേടുകളുടെ വിവരങ്ങളടങ്ങിയ അഞ്ച് നോട്ടുബുക്കുകള്‍ മുന്‍ അകൗണ്ടന്റായ ക്ലോഡ് ഫ്രഞ്ച് മാധ്യമങ്ങളുമായി പങ്കു വച്ചിട്ടുണ്ട്.

2000-ല്‍ സിഡ്നി ഒളിമ്പിക്സില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച് മത്സരിച്ച മുന്‍ നീന്തല്‍ ചാമ്പ്യനും ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരന്റെ ഭാര്യയുമായ ഷാര്‍ലീന്‍ വിറ്റ്സ്റ്റോക്ക് രാജകുമാരിയുടെ ചെലവ് ശീലങ്ങളാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ ഒന്ന്. 2011-ല്‍ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരനെ വിവാഹം കഴിക്കുകയും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ഏകദേശം 1.5 മില്യണ്‍ യൂറോ (13,54,48,643 ഇന്ത്യന്‍ രൂപ) വാര്‍ഷിക ചെലവുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 15 മില്യണ്‍ യൂറോയോളം ചെലവഴിച്ചതായി ക്ലോഡ് പല്‍മെറോ പറയുന്നു. പ്രിന്‍സ് റൈനിയര്‍ മൂന്നാമന്റെയും 2 ബില്യണ്‍ യൂറോയുടെ വ്യക്തിഗത സമ്പത്തുള്ള മുന്‍ ഹോളിവുഡ് താരം ഗ്രേസ് കെല്ലിയുടെയും മകനും അനന്തരാവകാശിയുമായ ആല്‍ബര്‍ട്ട് പതിവായി ഭാര്യയുടെ അലവന്‍സ് ടോപ്പ് അപ്പ് ചെയ്യുന്നതായി നോട്ട്ബുക്കുകള്‍ രേഖപ്പെടുത്തുന്നു. 2010-ല്‍, ദമ്പതികളുടെ വിവാഹത്തിന് മുമ്പ്, രാജകുമാരന്‍ ചാര്‍ലീന് 700,000 യൂറോയുടെ അധിക പേയ്മെന്റ് അനുവദിച്ചതായും, പാല്‍മെറോ രേഖപ്പെടുത്തുന്നുണ്ട്.

2016 ല്‍, രാജകുമാരിക്ക് 77,000 യൂറോയാണ് പണമായി ലഭിച്ചത്, മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്ന തുകയേക്കാള്‍ കുറവാണിത്. പക്ഷേ ഇപ്പോഴും ധാരാളം പണം അവര്‍ക്കു ലഭിക്കുന്നുണ്ട്. 2017-ല്‍, അവളുടെ കടം തീര്‍ക്കാന്‍ സഹായിക്കുന്നതിനായി 600,000 യൂറോയാണ് ലഭിച്ചത്. 2020-ല്‍, 200,000 യൂറോയുടെ ഒറ്റത്തവണ പേയ്മെന്റും കൂടാതെ അധിക തുകയായി 5,000 യൂറോയും ലഭിച്ചു. പല അധിക ചെലവിനും പാല്‍മെറോ പണം ഒപ്പിട്ടു നല്‍കിയിരുന്നില്ല. രാജകുമാരിയുടെ ഓഫീസ് നവീകരണത്തിന്റെ (ഏകദേശം ഒരു മില്യണ്‍ യൂറോ) ചെലവിനെക്കുറിച്ചും കോര്‍സിക്കയിലെ ഒരു വില്ലയുടെ രണ്ട് മാസത്തെ വാടകയ്ക്ക് സമാനമായ തുക ചെലവഴിച്ചതിനെക്കുറിച്ചും അദ്ദേഹം എതിര്‍ത്തിരുന്നു. 2021-ല്‍, രാജകുമാരി തനിക്ക് കൂടുതല്‍ സ്റ്റാഫ് ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

നിക്കോള്‍ കോസ്റ്റേ, താമര റൊട്ടോലോ എന്നിവരുമായുള്ള വിവാഹത്തിന് മുമ്പ് ആല്‍ബര്‍ട്ടിന്റെ രണ്ട് കുട്ടികള്‍ക്കുള്ള ചെലവുകളും നോട്ട്ബുക്കുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അലക്സാണ്ടറിന്റെ അമ്മ തന്റെ ഫാഷന്‍ ബിസിനസ്സിനായുള്ള ഫണ്ടിംഗ് സ്വീകരിക്കുന്നു, ‘വര്‍ഷത്തില്‍ ഒരു മില്യണ്‍ യൂറോ’ ലണ്ടനിലെ നൈറ്റ്‌സ്ബ്രിഡ്ജില്‍ ഒരു സ്റ്റോര്‍ തുറക്കാന്‍ 350,000 യൂറോ ഉള്‍പ്പെടെ എന്ന തരത്തില്‍, ചെലവഴിക്കുന്നതായി നോട്ട്ബുക്ക് റെക്കോര്‍ഡ് പറയുന്നു.

ചാര്‍ലിന്‍ അറിയാതെ മുന്‍ കാമുകിമാര്‍ക്കും അവരുടെ മക്കള്‍ക്കും പണം കൈമാറാന്‍ അനുവദിച്ചുകൊണ്ട് ആല്‍ബര്‍ട്ട് എജി (ആല്‍ബര്‍ട്ട് ഗ്രിമാല്‍ഡിക്ക്) എന്ന പേരില്‍ ഒരു സ്വകാര്യ ബിഎന്‍പി ബാങ്ക് അക്കൗണ്ട് സൂക്ഷിച്ചിരുന്നതായി പാല്‍മെറോയെ അഭിമുഖം നടത്തിയ ലിബറേഷന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊട്ടാരം നിയമവിരുദ്ധമായി നിയമിച്ച ജീവനക്കാരുടെ എണ്ണത്തെ കുറിച്ചും പാല്‍മെറോ പുറത്തുവിട്ട നോട്ട്ബുക്കുകള്‍ പറയുന്നുണ്ട്. ചാര്‍ലീന്റെ സ്വകാര്യ പാചകക്കാരന്, പ്രതിദിനം 300 യൂറോ പണമായി നല്‍കിയിട്ടുണ്ട്, ടൂറിസ്റ്റ് വിസയിലോ തെറ്റായ പാസ്പോര്‍ട്ടിലോ മൊണാക്കോയില്‍ പ്രവേശിച്ച ഫിലിപ്പിനോ നാനിമാര്‍ക്കും പണം നല്‍കിയിട്ടുണ്ട്.

കൊട്ടാരത്തിന്റെ ബജറ്റും രാജകുമാരന്റെ സ്വന്തം ഫണ്ടും എല്ലായ്പ്പോഴും വെവ്വേറെ സൂക്ഷിച്ചിരുന്നുവെന്നും നിയമവിരുദ്ധമായ നിയമനങ്ങള്‍ ആത്യന്തികമായി പാല്‍മെറോയുടെ ഉത്തരവാദിത്തമാണെന്നും രാജകുമാരന്‍ അംഗീകരിച്ചില്ലെന്നും സ്ലഷ് ഫണ്ടുകളെ കുറിച്ച് അറിയില്ലെന്നും ആല്‍ബര്‍ട്ടിന്റെ അഭിഭാഷകന്‍ ജീന്‍-മൈക്കല്‍ ഡാറോയിസ് മാധ്യമങ്ങളോട് പറയുന്നു. പിതാവ് ആന്ദ്രെയില്‍ നിന്ന് കൊട്ടാരം അസറ്റ് മാനേജരുടെ ജോലി പാരമ്പര്യമായാണ് പാല്‍മെറോക്ക് ലഭിച്ചത്. കുടുംബത്തിന്റെ പ്രോപ്പര്‍ട്ടി പോര്‍ട്ട്ഫോളിയോയുടെ ഭാഗങ്ങളില്‍ തന്റെ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍, അവര്‍ തന്നോട് രജിസ്റ്റര്‍ ചെയ്ത ഉടമയാകാന്‍ ആവശ്യപ്പെട്ടതിനാലാണ്, ഭാഗികമായി നികുതി ഈടാക്കിയത് എന്ന് അദ്ദേഹം പറയുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍