June 06, 2026 |
Share on

മഹാരാഷ്ട്രയില്‍ 27 തവണ വെട്ടി ഒരാളെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

രണ്ടു ഗ്യാംഗുകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് അനുമാനം

മഹാരാഷ്ട്രയിലെ ധുലെയില്‍ അക്രമിസംഘം ഒരാളെ വെട്ടിക്കൊല്ലുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രാദേശിക ക്രിമിനലായ റഫീഖുദീനെ 11 അംഗ സംഘം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളാണ് ഇവ. മുംബൈയില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയാണ് ധുലെ.

27 തവണയാണ് ഇതില്‍ ഒരാള്‍ റഫീഖിനെ വെട്ടുന്നത്. റോഡരികിലുള്ള ചായക്കടയില്‍ നിന്ന് ചായ കുടിച്ചുകൊണ്ടിരുന്ന റഫീഖിനെ പുറത്തേക്ക് വലിച്ചിട്ട ശേഷം വെട്ടുകയും കമ്പി വടികൊണ്ട് അടിക്കുകയുമായിരുന്നു. നിരന്തരമായി വാളു കൊണ്ടു വെട്ടുന്ന ഒരാളെ ഒടുവില്‍ കൂടെയുളളവര്‍ തന്നെ പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

രണ്ടു ഗ്യാംഗുകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് അനുമാനം. 30-ലേറെ കേസുകള്‍ റഫീഖുദീന്റെ പേരിലുണ്ടെന്നും പോലീസ് പറയുന്നു.

Caution: Disturbing Video

Leave a Reply

Your email address will not be published. Required fields are marked *

×