യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമാനത്തില്‍ കയറുമ്പോള്‍ അദ്ദേഹത്തിന്റെ ഇടതു കാലിലെ ഷൂസില്‍ പറ്റിപ്പിടിച്ചിരുന്ന വെള്ള നിറത്തിലുള്ള കടലാസാണ് (ടിഷ്യൂപേപ്പര്‍) ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. മിനിയാപോളിസിലെ സെന്റ്. പോള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ പടികള്‍ കയറുമ്പോഴാണ് ഷൂസില്‍ കടലാസ് പറ്റിപ്പിടിച്ചിച്ചിരുന്നത്. ഇത് ടോയ്‌ലറ്റ് പേപ്പറാണെന്നാണ് പാപ്പരാസികള്‍ പറഞ്ഞു പരത്തുന്നത്.
എന്തായാലും ക്യാമറയില്‍ അത് കൃത്യമായി പതിയുകയും, വീഡിയോ വൈറലാവുകയും ചെയ്തിരിക്കുകയാണ്. പ്രസിഡന്റിന്റെ ഷൂസില്‍ കടലാസ് പറ്റിപ്പിടിച്ചിരിക്കുന്നത് വ്യക്തമായി കാണാമെങ്കിലും ആരും അത് അദ്ദേഹത്തെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നാണ് ചിലര്‍ ആശ്ചര്യപ്പെടുന്നത്. മറ്റുചിലര്‍ക്കാകട്ടെ അത് കണ്ട് ചിരിയടക്കാനുമാകുന്നില്ല.
ട്രംപ് വിമാനത്തില്‍ കയറുമ്പോള്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേപോലെ വിമാനത്തില്‍ കയറുമ്പോള്‍ കാറ്റില്‍ അദ്ദേഹത്തിന്റെ മുടി പാറുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
WATCH: President Trump boards Air Force One with what appears to be toilet paper stuck to his shoe pic.twitter.com/A0AEYXXlXq
— Joel Franco (@OfficialJoelF) October 5, 2018