ശബരിമലയില്‍ സ്ത്രീ പ്രവേശനം അനിവദിച്ചു കൊണ്ടുള്ള സുപ്രിം കോടതി വിധിയെ വിമര്‍ശിക്കുന്ന സ്ത്രീയുടെ വീഡിയോയെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. എവിടെത്തെ കോടതി പറഞ്ഞാലും ഒരുത്തിയെയും ശബരിമല കേറാന്‍ വിടരുതെന്ന് ആഹ്വാനം ചെയ്യുന്ന ചെറുവീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം ശബരിമലയ്ക്ക് സ്ത്രീപ്രവേശനം ആവശ്യപ്പെട്ടതാണെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവിലെത്തിയ യുവതി തന്നെയാണ് ഇത്തവണയും വീഡിയോയിലുള്ളത്. സുപ്രീം കോടതി വിധിയെ വിമര്‍ശിക്കുമ്പോഴും പഴയ വീഡിയോയുടെ പേരില്‍ ഇവരെ ട്രോളിക്കൊണ്ടാണ് പലരും വീഡിയോ പ്രചരിപ്പിക്കുന്നത്.
നമ്മുടെ ആചാരം ഒരിക്കലും വിട്ടുകൊടുക്കരുതെന്നും ഇതിനായി ഏതു പാതിരാത്രിയിലും പോരാട്ടത്തിനിറങ്ങുമെന്നും അവര്‍ പറയുന്നു. വിധിയെ ചെറുക്കാന്‍ ആണ്‍കുട്ടികള്‍ രംഗത്തിറങ്ങണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
https://www.azhimukham.com/offbeat-trending-tkanair-sabarimala-ricefeeding-motherslap/
https://www.azhimukham.com/edit-sabarimala-verdict-is-a-wakeup-call-to-leadership-of-christian-muslim/
https://www.azhimukham.com/trending-writer-ns-madhavan-questioning-sabarimala-old-customs/