June 26, 2026 |
Share on

ജയ്പൂരിലെ ഒരു കഫെ ജീവനക്കാരി ഉപഭോക്താവിന്റെ കരണം അടിച്ച് പൊട്ടിക്കുന്ന വീഡിയോ

നിഖില്‍ ആനന്ദ് സിംഗ് എന്ന ആളാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്

ജയ്പൂരിലെ ഒരു കഫെ ജീവനക്കാരി ഉപഭോക്താവിനെ ചെകിട് അടിച്ച് പൊട്ടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിഖില്‍ ആനന്ദ് സിംഗ് എന്ന ആളാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. അര്‍പണ്‍ വര്‍മ്മയെന്ന നിയമ വിദ്യാര്‍ഥി കോഫി ഷോപ്പില്‍ എത്തിയപ്പോള്‍ ഫ്രിഡ്ജിനുള്ളില്‍ പാറ്റയെ കണ്ടത് വീഡിയോ എടുത്തു. ഇത് അവിടുത്തെ ജീവനക്കാരി വീഡിയോയില്‍ പകര്‍ത്തിയിട്ട് അയാളുടെ കരണം പൊളിക്കുന്ന ഒരു അടിയങ്ങ് കൊടുക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. വര്‍മ്മ ഇവര്‍ക്കെതിരെ പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ്. എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവത്തെക്കുിറിച്ചുള്ള നിജ സ്ഥിതി ഇനിയും പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

×