UPDATES

വൈറല്‍

ടിക്കറ്റ് പൈസ ചോദിച്ചു: വനിതാ ബസ് കണ്ടക്ടര്‍ക്ക് വനിതാ പൊലീസുകാരിയുടെ തല്ല്

ടിക്കറ്റിന്റെ കാശ്, അതായത് 15 രൂപ തന്നേ തീരു എന്ന് വനിതാ കണ്ടക്ടര്‍. എന്നാ പിന്നെ ഇതിരിക്കട്ടെ എന്ന മട്ടില്‍ പൊലീസുകാരി,  പൊലീസ് സ്വഭാവം പുറത്തെടുത്തു. കണ്ടക്ടറെ പൊതിരെ തല്ലി.

                       

എല്ലാവരോടും ടിക്കറ്റിന്റെ കാശ് ചോദിച്ചുവാങ്ങുന്ന പോലെ വനിതാ പൊലീസുകാരിയോടും കണ്ടക്ടര്‍ ടിക്കറ്റ് ചോദിച്ചു. യൂണിഫോമിലായിരുന്ന പൊലീസുകാരി പണം കൊടുക്കാന്‍ തയ്യാറായില്ല. ടിക്കറ്റിന്റെ കാശ്, അതായത് 15 രൂപ തന്നേ തീരു എന്ന് വനിതാ കണ്ടക്ടര്‍. എന്നാ പിന്നെ ഇതിരിക്കട്ടെ എന്ന മട്ടില്‍ പൊലീസുകാരി,  പൊലീസ് സ്വഭാവം പുറത്തെടുത്തു. കണ്ടക്ടറെ തല്ലി. തെലങ്കാനയിലെ മെഹബൂബ് നഗറിലാണ് സംഭവം. വനിതാ പൊലീസുകാരി വനിതാ കണ്ടക്ടറെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു.

നവാബ്‌പേട്ട് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന കോണ്‍സ്റ്റബിള്‍ രജിത കുമാരി സ്‌റ്റേഷനിലേയ്ക്കുള്ള യാത്രയിലായിരുന്നു. പൊലീസുകാരിയായത് കൊണ്ടും ഡ്യൂട്ടിയിലായത് കൊണ്ടും കാശ് തരില്ലെന്ന് രജിത കുമാരി. തന്നേ പറ്റൂ എന്ന് നിര്‍ബന്ധത്തില്‍ കണ്ടക്ടര്‍ യുവതി. സര്‍ക്കാര്‍ ബസില്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്ര സൗജന്യമാണെന്ന്. പിന്നെ വാക്ക് തര്‍ക്കമായി. പൊലീസുകാരി കണ്ടക്ടറെ പൊതിരെ തല്ലി. ഇത് കണ്ടുനിന്നൊരാള്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തി. രജിതയുടെ സ്റ്റേഷനില്‍ തന്നെ കണ്ടക്ടര്‍ പരാതി നല്‍കിയിട്ടുണ്ട്. മെഹബൂബ്‌നഗര്‍ സൂപ്രണ്ട്, കോണ്‍സ്റ്റബിളിനെതിരെ അനൗപചാരിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എന്‍ഡിടിവി പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍