June 14, 2026 |
Avatar
Share on

വിരാട് കോഹ്ലിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി

അഴിമുഖം പ്രതിനിധി ‘മൈ ക്ലീന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായതില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം കോഹ്ലി ‘മൈ ക്ലീന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. കോഹ്ലിക്കൊപ്പം ടീമംഗങ്ങളും ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് മോദി, കോഹ്ലിയുടെയും ടീമിന്റെയും പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് ട്വീറ്റു ചെയ്തത്. മോദിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു- പ്രിയ […]

അഴിമുഖം പ്രതിനിധി

‘മൈ ക്ലീന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായതില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം കോഹ്ലി ‘മൈ ക്ലീന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സ്റ്റേഡിയത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

കോഹ്ലിക്കൊപ്പം ടീമംഗങ്ങളും ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് മോദി, കോഹ്ലിയുടെയും ടീമിന്റെയും പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് ട്വീറ്റു ചെയ്തത്.

മോദിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു- പ്രിയ കോഹ്ലി, നിങ്ങള്‍ ‘മൈ ക്ലീന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എബിപി ന്യൂസ് ടിവിയിലൂടെ കണ്ടു. ചെറിയ പ്രവര്‍ത്തിയാണ്, പക്ഷെ വളരെ കരുത്തുള്ള ഈ പ്രവര്‍ത്തികള്‍ തീര്‍ച്ചയായും എല്ലാവര്‍ക്കും പ്രചോദനമാകും.

മറുപടി ട്വീറ്റില്‍ കോഹ്ലി നന്ദി അറിയിക്കുകയും ചെയ്തു. കോഹ്ലിയുടെ ട്വീറ്റ് ഇങ്ങനെ- നന്ദി മോദി സാര്‍. ഞങ്ങളെല്ലാവരും നമ്മുടെ രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി പല രീതിയില്‍ പ്രയത്‌നിക്കുകയാണ്. പ്രചോദനമേകുന്ന ഇത്തരം പദ്ധതികളുമായി താങ്കള്‍ മുന്നോട്ട് പോകണം.

Leave a Reply

Your email address will not be published. Required fields are marked *

×