ശരീരം നൃത്തത്തിന്‍ തടസമെല്ലെന്ന് കാണിച്ച ഗോവിന്ദ സ്‌റ്റെയ്ല്‍ ഡാന്‍സിലുടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ പ്രഫസറെ അനുമോദിച്ച് സാക്ഷാല്‍ ഗോവിന്ദ. വിവാഹച്ചടങ്ങിനിടെ ഭാര്യയുമൊത്ത് പ്രൊഫസര്‍ സഞ്ജീവ് ശ്രീവാസ്തവയുടെ നൃത്തം ശ്രദ്ധയില്‍പെട്ടതോടെ താന്‍ അദ്ദേഹത്തിന്റെ ആരാധകനായെന്നാണ് ഗോവിന്ദയുടെ പ്രതികരണം.
സഞ്ജീവ് ശ്രീവാസ്തവയുടെ പെര്‍ഫോമന്‍സ് കണ്ടിരുന്നു. തനിക്ക് വളരെയധികം ഇഷ്ടമായി. അദ്ദേഹം ഒരു സ്റ്റെപില്‍ പോലും ബോധപൂര്‍വമായി ഇടപെടുന്നില്ല. വളരെ നന്നായിതന്നെ തന്നെ അനുകരിച്ചിട്ടുണ്ട്. ഇത്ര മികച്ച രീതിയില്‍ ഒരാള്‍ തന്നെ അനുകരിക്കുന്നത് വ്യക്തിയെന്ന നിലയില്‍ ഒരുപാട് സന്തോഷം നല്‍കുന്നതാണ്. വീഡിയോ തന്റെ ഭാര്യ സുനിതയെ കാണിച്ചതായും ബോളിവുഡ് സൂപ്പര്‍ താരം ഗോവിന്ദ പ്രതികരിച്ചു. ഒരു വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോവിന്ദയുടെ പ്രതികരണം. ശ്രീവാസ്തവ ഡാന്‍സ് ആസ്വദിക്കുന്ന രീതി തന്നെ വല്ലാതെ ആകര്‍ഷിച്ചു, താങ്കള്‍ സ്വന്തം കഴിവിനെ ആസ്വദിക്കാന്‍ തയ്യാറാവണം. നൃത്തത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ പങ്കാളിത്തം മികച്ചതാണെന്നും ഗോവിന്ദ പറയുന്നു.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.