July 17, 2026 |
Share on

വിഎസിന്റെ കത്ത് കണ്ടിട്ടില്ലെന്ന് യെച്ചൂരി

അഴിമുഖം പ്രതിനിധി വിഎസ് അച്യുതാനന്ദന്‍ സിപിഎം പോളിറ്റ് ബ്യറോയ്ക്ക് നല്‍കിയ കത്ത് കണ്ടിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. അത്തരമൊരു കത്തുണ്ടെങ്കില്‍ കണ്ടശേഷം പ്രതികരിക്കാമെന്നും അല്ലാതെ ഒന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  കത്തിന്റെ അടിസ്ഥാനത്തില്‍ വിഎസിനെതിരെ ഇന്നലെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രമേയം പാസ്സാക്കിയിരുന്നു. വിഎസ് പാര്‍ട്ടി വിരുദ്ധമാനസികാവസ്ഥയിലേക്ക് തരം താണുവെന്നും വിഭാഗീയതയുടെ വിത്ത് പാകാനാണ് വിഎസ് ശ്രമിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തിയിരുന്നു. ഇത് പരസ്യമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെളിപ്പെടുത്തുകയുമുണ്ടായി.  എന്നാല്‍ പിണറായിയുടെ പ്രസ്താവനകളെ […]

അഴിമുഖം പ്രതിനിധി

വിഎസ് അച്യുതാനന്ദന്‍ സിപിഎം പോളിറ്റ് ബ്യറോയ്ക്ക് നല്‍കിയ കത്ത് കണ്ടിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. അത്തരമൊരു കത്തുണ്ടെങ്കില്‍ കണ്ടശേഷം പ്രതികരിക്കാമെന്നും അല്ലാതെ ഒന്നും പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

കത്തിന്റെ അടിസ്ഥാനത്തില്‍ വിഎസിനെതിരെ ഇന്നലെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രമേയം പാസ്സാക്കിയിരുന്നു. വിഎസ് പാര്‍ട്ടി വിരുദ്ധമാനസികാവസ്ഥയിലേക്ക് തരം താണുവെന്നും വിഭാഗീയതയുടെ വിത്ത് പാകാനാണ് വിഎസ് ശ്രമിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തിയിരുന്നു. ഇത് പരസ്യമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെളിപ്പെടുത്തുകയുമുണ്ടായി. 

എന്നാല്‍ പിണറായിയുടെ പ്രസ്താവനകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് തൊട്ടുപിന്നാലെ വിഎസ് അച്യുതാനന്ദനും വ്യക്തമാക്കിയിരുന്നു. താന്‍ കത്ത് നല്‍കിയത് പിബിക്കാണ്. അവര്‍ മറുപടിപറയുന്‌പോള്‍ താന്‍ നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×