ചൈനയിൽ രാജ്യം നേരിടുന്ന പ്രതിസന്ധികളെ വിവരിക്കുന്നതിനായി ഇന്റർനെറ്റിൽ ബസ് വേർഡുകൾ ഉപയോഗിക്കാറുണ്ട്. അടുത്തിടെ അത്തരത്തിൽ ഇന്റർനെറ്റിൽ വ്യാപകമായി ഉപയോഗിച്ച ബസ് വേർഡാണ് നെയ്ജുവൻ. ഒരു സമൂഹത്തിനോ വ്യക്തിക്കോ എത്ര ശ്രമിച്ചാലും പുരോഗതി കൈവരിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തെ വിവരിക്കുന്ന പദമാണ് നെയ്ജുവൻ അല്ലെങ്കിൽ ഇൻവലൂഷൻ. ഉള്ളിലേക്ക് ഒതുങ്ങി കൂടുക എന്നാണ് നെയ്, ജുവാൻ എന്ന വാക്കുകൾ കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഇത് ഇപ്പോഴത്തെ തലമുറയിലെ കുട്ടികളിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ മാതാപിതാക്കൾക്ക് ലഭിച്ച അവസരം തങ്ങൾക്ക് ലഭിക്കില്ലെന്നും കഠിനാധ്വാനത്തിന് യാതൊരു ഫലവും ഉണ്ടാകില്ലെന്നും കുട്ടികൾ വിശ്വസിക്കുന്നു. neijuan
വിഷയത്തിൽ ചൈനയുടെ നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ഡിസംബറിൽ രാജ്യത്തിൻ്റെ സാമ്പത്തിക പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥർ യോഗം ചേരുകയും ഈ പ്രശ്നം പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. neijuan
കൂടുതൽ വായനക്ക്:
Content Summary: What is China concerned about regarding “neijuan”?
neijuan China mental health dissatisfaction academic pressure social issues