June 18, 2025 |

പാകിസ്താന് കിട്ടിയ ചൈനീസ് സമ്മാനം; ഇന്ത്യ തകര്‍ത്ത പിഎല്‍-15 ന്റെ പ്രത്യേകതകള്‍

ഇപ്പോൾ ചൈനീസ്, തുർക്കി ആയുധങ്ങളുടെ പേര് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്ഥാനെതിരെ നൽകിയ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഈ സമയത്ത് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നടത്തിയ വ്യോമാക്രമണങ്ങളിൽ പലതും ചെറുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യൻ സായുധ സേനയ്‌ക്കെതിരെ ഉപയോഗിക്കാൻ പാകിസ്ഥാന്റെ ആയുധപ്പുരയിലേക്ക് ചൈന കൊടുത്തയച്ച യുദ്ധോപകരണങ്ങൾ ഏതൊക്കെയെന്ന് ഇന്ത്യ വ്യക്തമാക്കി.What is PL-15 Missile

മിസൈലുകളുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളെ ഉദ്ധരിച്ചാണ് എയർ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ കെ ഭാരതി മാധ്യമങ്ങളോട് സംസാരിച്ചത്. ”നിങ്ങൾക്ക് തന്നെ അതിന്റെ ഭാഗങ്ങൾ സ്‌ക്രീനിൽ കാണാൻ കഴിയും.” പഞ്ചാബിലെ ഹോഷിയാൽപൂരിൽ നിന്ന് കണ്ടെടുത്ത താരതമ്യേന കേടുകൂടാത്ത മിസൈലിന്റെ ഭാഗങ്ങൾ കാണിച്ചുകൊണ്ട് ഭാരതി വ്യക്തമാക്കി. അതൊരു പി എൽ 15 ലോംഗ് റേഞ്ച് മിസൈലിന്റെ അവശിഷ്ടങ്ങളായിരുന്നു.

പാകിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ച നിരവധി ഹൈടെക് വിദേശ ആയുധങ്ങൾ ഇന്ത്യൻ സായുധ സേന ചെറുത്തു. ചൈന നിർമിച്ച പിഎൽ-15 എയർ ടു എയർ മിസൈലുകൾ, ടർക്കിഷ് ബൈക്കർ യിഹ III കാമികാസെ ഡ്രോണുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വർഷങ്ങളായി ചൈനയും പാകിസ്ഥാനും തമ്മിലുള്ള വളർന്നുവരുന്ന സൈനിക ബന്ധങ്ങൾ ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയാണ്. എങ്കിലും ഇപ്പോൾ നടന്ന ഇന്ത്യ-പാക് സംഘർഷത്തിൽ ഇന്ത്യ ചൈനയുടെ പേര് പരാമർശിക്കുന്നത് ഇത് ആദ്യമായിട്ടാണ്. സൈനിക സഹകരണത്തിന് പുറമെ രാഷ്ട്രീയ, സാമ്പത്തിക, ആണവ മേഖലകളിലും ചൈനയും പാകിസ്ഥാനും ശക്തമായ ബന്ധം പുലർത്തുന്നുവെന്നും ബീജിംഗ് പാകിസ്ഥാന് ആയുധങ്ങൾ വിതരണം ചെയ്യുന്നുവെന്നും സ്രോതസുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ച്ചകളിൽ പാകിസ്ഥാൻ ഉപയോഗിക്കുന്ന തുർക്കി ഡ്രോണുകളെക്കുറിച്ച് മാത്രമായിരുന്നു ഇന്ത്യ പരാമർശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചൈനീസ്, തുർക്കി ആയുധങ്ങളുടെ പേര് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ.

പഞ്ചാബിലെ ഹോർഷിയാർപൂരിൽ നിന്ന് കണ്ടെത്തിയ ഒരുവിധം കേടുകൂടാത്ത പിൻഭാഗം ഉൾപ്പെടെ ഇന്ത്യയിൽ പതിച്ച പിഎൽ-15 ലാംഗ് റേഞ്ച് മിസൈലിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളായിരുന്നു വാർത്ത സമ്മേളനത്തിൽ എയർമാർഷൽ എ കെ ഭാരതി പ്രദർശിപ്പിച്ചത്.

ചൈനയുടെ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത പിഎൽ-15, 200 കിലോമീറ്റർ ദൂരത്തിൽ കൂടുതലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ രൂപകൽപന ചെയ്തിട്ടുള്ള റഡാർ ഗൈഡഡ് മിസൈലാണ്.

പിഎൽ-15 ചൈനയുടെ സ്റ്റാൻഡേർഡ് ആക്ടീവ് റഡാർ ഗൈഡഡ് എഎഎം ആണ്. കൂടാതെ ഇത് അമേരിക്കൻ നിർമിത AIM-120D മിസൈലുമായി ഏറ്റുമുട്ടാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന, റഡാർ മാർഗ നിർദേശത്തോട് കൂടിയ മിസൈലാണ്.

ചൈനീസ് സൈന്യം ഉപയോഗിക്കുന്ന ഇതിന്റെ ആഭ്യന്തര പതിപ്പിന് 300 മുതൽ 500 കിലോമീറ്റർ ദൂരപരിധിയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പിഎൽ-1 ഒരു ദീർഘദൂര എയർ-ടു-എയർ മിസൈലാണ്. ചൈനയുടെ 607 ഇൻസ്റ്റിറ്റ്യൂട്ടാണ് മിസൈൽ വികസിപ്പിച്ചെടുത്തത്. ഉയ‍ർന്ന വേഗത, നാവിഗേഷൻ, സാറ്റലൈറ്റ് അപ്‌ഡേറ്റുകൾ, അഡ്വാൻസ്ഡ് ആക്റ്റീവ് റഡാർ സീക്കർ എന്നിവ ഉൾപ്പെടുന്ന സങ്കീർണ്ണമായ ഗൈഡൻസ് സിസ്റ്റമാണുള്ളത്. ദൃശ്യപരിധിക്കപ്പുറമുള്ള ദൂരത്തുള്ള ശത്രുവിമാനങ്ങളെ നേരിടാനാകും.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനക്ക് വേണ്ടി വികസിപ്പിച്ചെടുത്ത മിസൈൽ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സും നേവൽ എയർഫോഴ്‌സും പാകിസ്ഥാൻ വ്യോമസേനയുമാണ് ഉപയോഗിക്കുന്നത്. പി‌എൽ‌എ ഫിക്‌സഡ്-വിംഗ് കോംബാറ്റ് എയർക്രാഫ്റ്റുകൾ വഹിക്കുന്ന എയർ ടു എയർ മിസൈലാണിത്.

2011ലാണ് ആദ്യമായി പരീക്ഷിക്കുന്നത്. 2015 മുതൽ 2017 വരെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സ് പി‌എൽ-15 ഉപയോഗിച്ചിരുന്നു. കയറ്റുമതി ചെയ്യുന്ന പിഎൽ 15ഇ, 2021 ലെ സുഹായ് എയർഷോയിലാണ് അവതരിപ്പിച്ചത്. പിഎൽ-15 നേക്കാൾ കുറഞ്ഞ ദൂരപരിധിയാണ് പിഎൽ15ഇക്കുള്ളത്.

പിഎൽ-15ഇ ആദ്യമായി ഉപയോഗിക്കുന്നത് 2025 ലെ ഇന്ത്യ-പാകിസ്ഥാൻ ആക്രമണങ്ങൾക്കിടയിലാണ്. ഈ മിസൈലുകളുടെ അവശിഷ്ടങ്ങൾ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ വീണു. ഇത് ഇന്ത്യൻ സേന കണ്ടെടുത്തിട്ടുണ്ട്. അവശിഷ്ടങ്ങൾ ഇന്ത്യൻ ഇന്റലിജൻസും അമേരിക്കൻ ഇന്റലിജൻസും വിശകലനം ചെയ്തേക്കും.What is PL-15 Missile

Content summary; What is the China-Made PL-15 Missile Supplied to Pakistan?

Leave a Reply

Your email address will not be published. Required fields are marked *

×