ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം ആരോപിച്ച് ബജ്രംഗ് ദള്‍ അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ കലാപമഴിച്ചുവിടുകയും ഒരു പൊലീസുകാരന്‍ അടക്കമുള്ളവര്‍ വധിക്കപ്പെടുകയും ചെയ്തു. ബുലന്ദ്ഷഹര്‍ കലാപത്തിലെ മുഖ്യപ്രതി ബജ്രംഗ് ദള്‍ ജില്ലാ നേതാവായ യോഗേഷ് രാജ് ആണ് എന്നാണ് പറയുന്നത്. യോഗേഷ് രാജ് ആണ് കലാപത്തിന് പ്രകോപനമുണ്ടാക്കിയത് എന്ന് പൊലീസ് പറയുന്നു. എന്നാല്‍ നാല് പേരെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും യോഗേഷ് രാജിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
#BulandshaharViolence these are the faces of key accused named in FIR related to murder of Inspector #SubodhKumarSingh . Declaring to block the highway is Bajrang dal leader Yogesh Raj .@CNNnews18 @Uppolice @dgpup @govt pic.twitter.com/mu9FqNTTQb
— pranshumishra (@pranshumisraa) December 4, 2018
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യോഗേഷ് രാജിന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും കാര്യങ്ങള്‍ വിശദീകരിക്കാനും ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് ശ്രമിച്ചെങ്കിലും യോഗേഷ് രാജ് അത് കേട്ടില്ല എന്ന് പൊലീസ് പറയുന്നു. ഐപിസി സെക്ഷനുകള്‍ 147, 148, 149, 307, 302, 333, 353, 427, 436, 394 എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യോഗേഷ് രാജ് ഭീഷണി മുഴക്കുന്നത് മൊബൈല്‍ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
2016 മുതല്‍ യോഗേഷ് രാജ് ബജ്രംഗ് ദള്‍ അംഗമാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോവധം നടന്നതായി പൊലീസില്‍ പരാതി നല്‍കിയത് യോഗേഷ് ആണ്. മുസ്ലീം സമുദായത്തില്‍ പെട്ട ആറ് പേര്‍ ഒരു പശുവിനെ കശാപ്പ് ചെയ്യുന്നതായി കണ്ടു എന്നാണ് യോഗേഷ് യാദവ് പറയുന്നത്. താന്‍ ഉറക്കെവിളിച്ച് അവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ കടന്നുകളഞ്ഞതായും യോഗേഷ് ആരോപിക്കുന്നു.
യോഗേഷ് പ്രതി ചേര്‍ത്തെങ്കിലും അക്രമത്തിലെ ബജ്രംഗ് ദളിന്റെ പങ്ക് സംബന്ധിച്ച് പൊലീസ് മൗനം പാലിക്കുകയാണ് എന്ന് ദ ക്വിന്റ് പറയുന്നു. പ്രതികളുടെ സംഘടകള്‍ക്ക് കലാപത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് യുപി പൊലീസ് പറയുന്നത്. യുവമോര്‍ച്ച നേതാവ് ശിഖര്‍ അഗര്‍വാളിനും വിഎച്ച്പി നേതാവ് ഉപേന്ദ്ര രാഘവിനുമെതിരെ കേസെടുത്തിട്ടുണ്ട്.