അമ്പിളി അമ്മാവനെ ഒന്ന് ചുറ്റിവന്നാലോ, അസാധ്യം അല്ലേ. പക്ഷെ അങ്ങനെ ചന്ദ്രനെ വലം വച്ച ചിലരുണ്ട് ഈ പ്രപഞ്ചത്തില്‍. അതിലൊരാളാണ് ഇന്ന് ലോകത്തോട് വിട പറഞ്ഞ ബഹിരാകാശ സഞ്ചാരി വില്യം ആന്‍ഡേഴ്‌സ്. 1968ലെ നാസയുടെ അപ്പോളോ 8 ചാന്ദ്രദൗത്യ സംഘാംഗവുമായിരുന്നു വില്യം ആന്‍ഡേഴ്‌സ്. അമേരിക്കയിലെ സാന്‍ ജുവാന്‍ ദ്വീപിലുണ്ടായ വിമാനാപകടത്തിലാണ് അദ്ദേഹത്തിന്റെ മരണം. ഭൂമിയെ കുറിച്ച് ലോകത്തിന് വീക്ഷണം നല്‍കിയ മഹാനായ ബഹിരാകാശ സഞ്ചാരിമാരില്‍ ഒരാളായാണ് വില്യത്തെ ശാസ്ത്ര ലോകം വിലയിരുത്തുന്നത്. അതിന് കാരണമായത് അദ്ദേഹം പകര്‍ത്തിയ ലോകോത്തര ചിത്രമായ എര്‍ത്ത് റൈസ് ആണ്. ചാന്ദ്ര ദൗത്യത്തോടെ വില്യം പ്രശസ്തനായത് നിരവധി കാരണങ്ങള്‍ കൊണ്ടായിരുന്നു. അതിലൊന്ന് ചന്ദ്രന്റെ മറുവശം ആദ്യമായി കണ്ട മനുഷ്യനെന്നതായിരുന്നു. ചന്ദ്രനെ പ്രദക്ഷിണം വച്ച ആദ്യ വ്യക്തികളിലൊരാള്‍ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ അദ്ദേഹം എന്നും ഓര്‍മിക്കപ്പെട്ടത് എര്‍ത്ത് റൈസ് അഥവാ ഭൗമോദയം എന്ന ചിത്രത്തിലൂടെയാണ്.
. Earthrise William A Anders.
എര്‍ത്ത്റൈസ് എന്ന് അറിയപ്പെടുന്നത് ചന്ദ്രനില്‍ നിന്നോ ചാന്ദ്ര പശ്ചാത്തലത്തില്‍ നിന്നോ എടുത്തിട്ടുള്ള
ഭൂമിയുടെ ചിത്രങ്ങളാണ്. 1966ലാണ് ലോകം ആദ്യമായി അത്തരമൊരു ചിത്രം കാണുന്നത്. അതാവട്ടെ ലൂണാര്‍ ഓര്‍ബിറ്റര്‍ വണ്‍ ഭൂമിയിലേക്ക് അയച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ്. അവ്യക്തമായ ദൃശ്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. കാരണം ഈ മിഷന്റെ ഭാഗമായിരുന്ന ഒന്നല്ലായിരുന്നു എര്‍ത്ത് റൈസ് ചിത്രം പകര്‍ത്തല്‍. ആകസ്മികമായി സ്‌പേസ് പ്രോബ് ചിത്രം പകര്‍ത്തുകയായിരുന്നു. അതും ചന്ദ്രന്റെ 16ാമത്തെ ഭ്രമണപഥത്തില്‍ വച്ചായിരുന്നു ലൂണാര്‍ ഓര്‍ബിറ്റര്‍ 1 ആ ചിത്രമെടുത്തത്.ശേഷം സ്‌പെയിനിലെ നാസ ട്രാക്കിങ് സ്റ്റേഷനിലേക്ക് ചിത്രം അയച്ച് നല്‍കുകയും ചെയ്തു. അക്കാലത്തെ വലിയ ശാസ്ത്രനേട്ടങ്ങളിലൊന്നായാണ് അത് അറിയപ്പെട്ടിരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് അപ്പോളോ മിഷന്‍ വരുന്നത്. അന്ന് വെള്ള- നീല നിറങ്ങളില്‍ വജ്രഗോളം പോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രമാണ് വില്യം ചന്ദ്ര ഭ്രമണ പഥത്തില്‍ നിന്ന് പകര്‍ത്തിയത്. ഈ ചിത്രമാണ് ഭൂമിയൂടെ രൂപത്തെ കുറിച്ചുള്ള നിര്‍ണായക വിവരം ശാസ്ത്രലോകത്തിന് നല്‍കിയത്. ലൈഫ് മാഗസിന്‍ അടയാളപ്പെടുത്തിയ ലോകത്തെ അമ്പരിപ്പിച്ച 100 ചിത്രങ്ങളിലൊന്നായാണ് ഈ എര്‍ത്ത്‌റൈസ് ചിത്രം ഇന്ന് അറിയപ്പെടുന്നത്. ചന്ദ്രനെ 10 തവണ വലംവച്ച മിഷനായിരുന്നു അപ്പോളോ-8ന്റേത.് വില്യമിനെ കൂടാതെ ഫ്രാങ്ക് ബോര്‍മാന്‍, ജെയിംസ് ലോവെല്‍ എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. ആറ് ദിവസം നീണ്ട ദൗത്യത്തില്‍ ദൗത്യ സംഘം ചൊവ്വയെ വലം വെച്ച് ഭൂമിയില്‍ തിരിച്ചിറങ്ങി.
1933ല്‍ ഹോങ്കോങില്‍ ജനിച്ച വില്യം ആന്‍ഡേഴ്സ് യുഎസ് നേവല്‍ അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ന്യൂക്ലിയര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി. അമേരിക്കന്‍ എയര്‍ ഫോഴ്സില്‍ ഫൈറ്റര്‍ പൈലറ്റായിരുന്ന അദേഹം മേജര്‍ ജനറലായി വരെ സേവനം ചെയ്തു. 1964ലാണ് അദ്ദേഹത്തെ ബഹിരാകാശ സഞ്ചാരിയായി നാസ തിരഞ്ഞെടുത്തത്. 1966 ലെ ജെമിനി 11 ദൗത്യത്തില്‍ ബാക്ക് അപ്പ് പൈലറ്റ് ആയി പ്രവര്‍ത്തിച്ചു.ഇതിനിടെയാണ് നാസയുടെ ഭാഗമാവുകയും അപ്പോളോ-8ലെ സഞ്ചാരികളില്‍ ഒരാളാവുകയും ചെയ്തത്. യുഎസിലെ ന്യൂക്ലിയര്‍ റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍, നോര്‍വെയിലെ അമേരിക്കന്‍ അംബാസഡര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 1969 മുതല്‍ 1973 വരെ നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പേസ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു വില്യം ആന്‍ഡേഴ്സ്. Earthrise William A Anders.
English Summary: Who was William A Anders, astronaut who took famed ‘Earthrise’ photo?