സീറ്റ് വിഭജന ചര്‍ച്ച പരാജയം
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മിയും തമ്മിലുള്ള സീറ്റ് തർക്കത്തിന് പരിഹാരമായില്ല. ഏറെ ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലും സീറ്റ് വിഭജനത്തിൽ തീരുമാനമെടുക്കാൻ ഇരു പാർട്ടികൾക്കും സാധിച്ചില്ല. തുടർന്ന്, ആം ആദ്മി പാർട്ടി 20 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. സഖ്യ രൂപീകരണത്തിന് രാഹുൽ ഗാന്ധി താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും കോൺഗ്രസിലെ മറ്റൊരു ശക്തനായ നേതാവ് ഒന്നിച്ചുള്ള പ്രവർത്തനത്തിന് വിലങ്ങ് തടിയാകുന്നുവെന്നാണ് എഎപിയിലെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. AAP Congress failed trike Haryana poll deal
എന്നാൽ ഏതൊക്കെ സീറ്റുകൾ പങ്കിടണം എന്ന കാര്യത്തിലാണ് സ്വരച്ചേർച്ച ഇല്ലാത്തത് എന്നാണ് കോൺഗ്രസ് പറയുന്നത്. ഭൂപീന്ദർ സിങ് ഹൂഡ നേതൃത്വത്തിലുള്ള ഹരിയാന കോൺഗ്രസ് എഎപിയുമായി പ്രവർത്തിക്കാൻ താൽപര്യം കാണിച്ചിരുന്നില്ല, എന്നാൽ ഐക്യം കാണിക്കുന്നതിനായി സഖ്യമുണ്ടാക്കണമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് പാർട്ടി നേതാക്കൾക്ക് സമാജ്‌വാദിയുമായി ഒന്നിച്ച് പ്രവർത്തിക്കാനും രണ്ടോ മൂന്നോ സീറ്റുകൾ പാർട്ടിക്ക് നൽകാനും താൽപ്പര്യമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസിനും എഎപിക്കും യോജിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി തെരഞ്ഞെടുപ്പിലും സഖ്യം രൂപീകരിക്കാൻ കഴിയില്ല. എഎപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് മൗനം പാലിക്കുകയാണ്. എഎപിയുമായി സംവദിച്ചിരുന്ന കോൺഗ്രസ് നേതാവ് ദീപക് ബാബരിയ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലാണെന്നതും ശ്രദ്ധേയമാണ്. എഎപി 10 സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ, ഇഷ്ടമുള്ള 5 സീറ്റുകൾ നൽകാമെന്ന് കോൺഗ്രസ് പ്രതികരിച്ചു. കോൺഗ്രസ് നൽകുന്ന സീറ്റുകൾ അപ്രധാനമായവയാണെന്ന് എഎപി പറഞ്ഞു. മുൻപ് കോൺഗ്രസുമായി സംഖ്യം ചേർന്ന് പ്രവർത്തിച്ചപ്പോഴൊക്കെയും പല മണ്ഡലങ്ങളിലും തിളക്കമാർന്ന വിജയം കൈവരിക്കാൻ എഎപിക്ക് സാധിച്ചിരുന്നു. AAP Congress failed trike Haryana poll deal
ചർച്ചകൾ മന്ദഗതിയിലാക്കി എന്നാരോപിച്ചുകൊണ്ട് ഡൽഹിയിലെ കോൺഗ്രസ് നേതാക്കളെ വിമർശിക്കാനും ആം ആദ്മി പാർട്ടി മറന്നില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്ത 12 സീറ്റുകൾ തന്നെയാണ് എഎപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിലുമുള്ളത്. പുതിയ മേഖലകളിൻ കൂടുതൽ പിന്തുണ ഉണ്ടാക്കുകയും, നിലവിലെ സാഹചര്യങ്ങളിൽ ശക്തമായി മുന്നോട്ട് പോവുകയും വേണമെന്നാണ് എഎപിയുടെ ആഗ്രഹം. ഇത് ഡൽഹിയിലും പഞ്ചാബിലും പാർട്ടിക്ക് ശക്തമായ അടിത്തറ നൽകുമെന്ന് പാർട്ടി വിശ്വസിക്കുന്നു.
കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ച് ബിജെപിയെ തറപറ്റിക്കുക എന്നതാണ് എഎപിയുടെ ലക്ഷ്യം. ഡൽഹിക്കും പഞ്ചാബിനും ഇടയിലുള്ള സംസ്ഥാനമായ ഹരിയാനയിൽ സ്ഥാനമുറപ്പിക്കുക എന്നത് ആം ആദ്മി പാർട്ടിയെ സംബന്ധിച്ച് അനിവാര്യമാണ്. ‘ഇപ്പോൾ തന്നെ സമയം അതിക്രമിച്ചിരിക്കുകയാണ്, തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങൾ ധാരണയിലെത്താൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഹരിയാനയിൽ സ്വന്തം നിലയ്ക്ക് സാന്നിധ്യം അറിയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും’ എന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി.
content summary ; Why AAP, Congress failed to strike Haryana poll deal