ഈ സംഖ്യ യഥാര്‍ത്ഥ കഥ പറഞ്ഞേക്കില്ല: കാരണം അവര്‍ വെറും 2.1 ദശലക്ഷം വോട്ടര്‍മാര്‍ മാത്രമാണ്. 161 ദശലക്ഷത്തിലധികം വരുന്ന യുഎസ് വോട്ടര്‍മാരിലെ ഒരു ചെറിയ വിഭാഗത്തെമാത്രമാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ഈ സംഖ്യ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമാണ്.
2.8 ദശലക്ഷം വരുന്ന ഒന്നാം തലമുറ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ 5.1 ദശലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ അമേരിക്കയിലുണ്ട്. അവരുടെ സ്വാധീനം സാമ്പത്തിക സംഭാവനകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. അമേരിക്കയുടെ സാമൂഹിക-സംസ്‌കാരത്തെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. അവര്‍ പാചക മേഖല മുതല്‍ മുതല്‍ ക്രിക്കറ്റ് വരെ വ്യാപിച്ചു കിടക്കുന്നു.
ഇന്ത്യയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം വലിയ തോതില്‍ ഇന്ത്യക്കാര്‍ യുഎസില്‍ ഉന്നത ബിരുദങ്ങള്‍ നേടാനായി എത്തുന്നുണ്ട്. ഒരു മത്സരാധിഷ്ഠിത ആഗോള വിപണിയില്‍ പിടിച്ചു നില്‍ക്കാനും ആവശ്യമായ കഴിവുകളും സവിശേഷതകളും സ്വായത്തമാക്കാന്‍ ഈ അക്കാദമിക് പാത അവരെ സജ്ജരാക്കുന്നു. ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ 18 എണ്ണവും ഇന്ത്യന്‍ വംശജരായ സിഇഒയുടെ നേതൃത്വത്തിലാണ് ഉള്ളെന്ന് കാണണം.
മൈക്രോസോഫ്റ്റിലെ തന്റെ സേവന കാലത്ത്, ക്ലൗഡ് കമ്പ്യൂട്ടിംഗിലും എ ഐ യിലും കാര്യമായ മാറ്റങ്ങള്‍ക്ക് വേണ്ടി വാദിച്ച സത്യ നാദെല്ലയെഓര്‍ക്കുക, കൂടുതല്‍ സഹകരണപരവും നൂതനവുമായ കമ്പനി സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച സിഇഒ ആയിരുന്നു നാദെല്ല.
ഏകദേശം 20% ഇന്ത്യന്‍ യൂണികോണുകള്‍ക്കും നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ക്കും തങ്ങളുടെ യു.എസ് ഉന്നത വിദ്യാഭ്യാസം വിജയകരമായ ബിസിനസ്സ് സംരംഭങ്ങളിലേക്ക് പ്രയോജനപ്പെടുത്തിയ സഹസ്ഥാപകരുമുണ്ട് ഇന്ത്യക്കാരായി. ഉദാഹരണത്തിന്, ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് സ്ഥാപനങ്ങളിലൊന്നായ ഫോണ്‍പേയ്ക്ക് യുഎസ് വിദ്യാഭ്യാസം നേടിയിട്ടുള്ള സ്ഥാപകരുണ്ട്. രാഹുല്‍ ചാരി, ബര്‍സിന്‍ എഞ്ചിനീയര്‍, സമീര്‍ നിഗം, യുഎസ് സര്‍വ്വകലാശാലകളില്‍ നിന്ന് ബിരുദം നേടിയ ശേഷം 2015-ല്‍ ഫോണ്‍പേ സ്ഥാപിക്കുന്നതിന് മുമ്പ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ചേരാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇന്ന്, ഫോണ്‍പേയുടെ പ്രീ-മണി മൂല്യം 12 ബില്യണ്‍ ഡോളറാണ്.
1990 കളുടെ പകുതി വരെ, യുഎസില്‍ ഗുണനിലവാരമുള്ള ഇന്ത്യന്‍ റസ്റ്റോറന്റ് ശൃംഖലകള്‍ കണ്ടെത്തുന്നത് തികച്ചും വെല്ലുവിളിയായിരുന്നു. കാരണം മിക്ക സ്ഥാപനങ്ങളും ഏതെങ്കിലും സ്വതന്ത്ര ഉടമസ്ഥതയിലുള്ളതായിരുന്നു. എന്നാല്‍, ഇന്ത്യന്‍ രുചിയോടുള്ള താത്പര്യം വളര്‍ന്നതോടെ കാര്യങ്ങള്‍ മാറി. കാലിഫോര്‍ണിയ, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ടെക്സാസ് തുടങ്ങി അമേരിക്കയില്‍ ഉടനീളം ഇന്ത്യന്‍ റെസ്റ്റോറന്റ് ശൃംഖലകള്‍ ഇന്ന് വ്യാപിച്ചു കിടക്കുന്നു. Curry Up Now, Chutneys, The Butter Chicken Company, Rangoli Grill, Twisted Indian Wraps, Honest തുടങ്ങിയ പേരുകള്‍ ഇന്ന് യു.എസിലുടനീളം പരിചിതമാണ്.
ആഗോള വാണിജ്യത്തിന്റെ നിര്‍ണായക അച്ചുതണ്ടായി ഇന്തോ-യു.എസ്. ഇടനാഴി ഇന്ന് മാറിയിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയിലേക്കുള്ള യുഎസ് ചരക്കുകളുടെ ഇറക്കുമതി 51 ബില്യണ്‍ ഡോളറിലെത്തി, ഇത് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കിട്ടുന്ന വിപുലമായ വിപണിയെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ, യുഎസിലേക്കുള്ള ഇന്ത്യന്‍ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി 2022-23ല്‍ യഥാക്രമം 33 ബില്യണ്‍ ഡോളറും 79 ബില്യണ്‍ ഡോളറുമായിരുന്നു.
അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്ത്യന്‍ പ്രവാസികളുടെ വളര്‍ച്ച ശ്രദ്ധേയമായതാണ്, പ്രത്യേകിച്ച് രാഷ്ട്രീയ മേഖലയില്‍. എണ്ണത്തിനെക്കാള്‍ ഉപരി ഇന്ത്യന്‍ സമൂഹം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അത് അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഗതിയെ സാരമായി ബാധിക്കുന്നുണ്ട്.
യുഎസിലെ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് 1990 മുതല്‍. സമീപകാല സെന്‍സസ് ഡാറ്റ അനുസരിച്ച്, യുഎസില്‍ ഏകദേശം 4.4 ദശലക്ഷം ഇന്ത്യന്‍ വംശജര്‍ ഉണ്ട്, ചൈനീസ് പ്രവാസികളെ മറികടന്ന് മുന്നിലെത്തിയിരിക്കുന്നു. ചരിത്രപരമായി, യു.എസ് ഇമിഗ്രേഷന്‍ നയങ്ങളുടെ ഉദാരവല്‍ക്കരണത്തോടെ ഇന്ത്യന്‍ കുടിയേറ്റത്തിന്റെ രീതികള്‍ മാറി. പ്രത്യേകിച്ച് 1990-കളില്‍ ആരംഭിച്ച എച്ച്1ബി വിസ പ്രോഗ്രാം. ഇത് വിദഗ്ധ ജീവനക്കാരുടെ അമേരിക്കന്‍ പ്രവേശനം സുഗമമാക്കി. അമേരിക്കയുടെ സാങ്കേതിക കുതിച്ചുചാട്ടത്തിനിടയില്‍ ടെക് പ്രതിഭകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നികത്താന്‍ കുടിയേറിയ എഞ്ചിനീയര്‍മാരും ഐടി പ്രൊഫഷണലുകളും വളരെ സഹായിച്ചിട്ടുണ്ട്.
ഇന്തോ-അമേരിക്കക്കാര്‍ ജനസംഖ്യയില്‍ മാത്രമല്ല വളര്‍ച്ച നേടുന്നത്. യു.എസിലെ ഏറ്റവും വിദ്യാസമ്പന്നരും സമ്പന്നരുമായ ഗ്രൂപ്പുകളിലും അവര്‍ ഉള്‍പ്പെടുന്നു. ശരാശരി കുടുംബവരുമാനം ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലായതിനാല്‍, ഈ ജനസംഖ്യാശാസ്ത്രത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്താന്‍ തുടങ്ങി. അവരുടെ വിദ്യാഭ്യാസ നേട്ടം, പ്രത്യേകിച്ച് STEM ഫീല്‍ഡുകളില്‍, യുഎസ് സമ്പദ്വ്യവസ്ഥയില്‍ അവരെ നിര്‍ണായക ഘടകങ്ങളാക്കുന്നത്. ഇതവരുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം രാഷ്ട്രീയത്തില്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ രാഷ്ട്രീയ പങ്കാളിത്തം വര്‍ദ്ധിച്ചു, മറ്റ് ഏഷ്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകളെ അപേക്ഷിച്ച് ഇത് ഉയര്‍ന്ന തോതിലാണ്. 2020 ലെ തിരഞ്ഞെടുപ്പില്‍, ഏകദേശം 71% ഇന്ത്യന്‍ അമേരിക്കക്കാര്‍ വോട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വലിയ സംഖ്യയാണ്. ഈ പ്രവണത സമൂഹത്തിനുള്ളിലെ രാഷ്ട്രീയ ഇടപെടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന അവബോധത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ഈ ഇടപഴകലിന്റെ ശ്രദ്ധേയമായ ഒരു വശം തെരഞ്ഞെടുപ്പ് ധനസമാഹരണത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തമാണ്. രാഷ്ട്രീയ കാമ്പെയ്നുകളില്‍ പ്രധാന സംഭാവന ചെയ്യുന്നവരായി ഇന്ത്യന്‍ അമേരിക്കക്കാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, കമ്മ്യൂണിറ്റിയിലെ നിരവധി വ്യക്തികള്‍ രാഷ്ട്രീയ ധനകാര്യ സമിതികളില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നു. എഎപിഐ വിക്ടറി ഫണ്ടും ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്റ്റ് ഫണ്ടും പോലുള്ള സംഘടനകള്‍ വിഭവങ്ങള്‍ സമാഹരിക്കുന്നതിലും ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിലും ഇന്ത്യന്‍ അമേരിക്കന്‍ ശബ്ദങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു.
ഇന്ത്യന്‍ അമേരിക്കക്കാര്‍ വോട്ടര്‍മാരായും ധനസമാഹരണക്കാരായും മാത്രമല്ല സ്വാധീനമുള്ളത്; അവര്‍ കൂടുതലായി നേതൃത്വപരമായ റോളുകളിലേക്ക് ചുവടുവെക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ ഇന്ത്യന്‍ അമേരിക്കക്കാരുടെ പ്രാതിനിധ്യം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ പ്രാതിനിധ്യം 1956-ല്‍ ഒരൊറ്റ അംഗത്തില്‍ നിന്ന് ഇന്ന് അഞ്ച് അംഗങ്ങളായി വളര്‍ന്നു, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ സംഖ്യ ഏഴിലെത്തുമെന്നാണ് പ്രവചനങ്ങള്‍. കമ്മ്യൂണിറ്റിയുടെ സ്ഥാപിത ശൃംഖലകളില്‍ നിന്നും വിഭവങ്ങളില്‍ നിന്നും പ്രയോജനം നേടുന്ന രണ്ടാം തലമുറയിലെ ഇന്ത്യന്‍ അമേരിക്കക്കാരുടെ രാഷ്ട്രീയ അഭിലാഷങ്ങളാണ് ഈ കുതിച്ചു ചാട്ടത്തിന് പ്രധാനമായും കാരണമായത്.
കമലാ ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം ഈ മാറ്റത്തിന്റെ പ്രതീകമാണ്. ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍, ഹാരിസ് സമൂഹത്തിന് ഒരു നാഴികക്കല്ലിനെ പ്രതിനിധീകരിക്കുന്നു. കൂടാതെ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ക്ക് അവര്‍ പ്രചോദനമായിട്ടുമുണ്ട്. അവളുടെ പ്രചാരണം ഇന്ത്യന്‍ സമൂഹത്തെ ഉത്തേജിപ്പിച്ചിക്കുകയും, വര്‍ദ്ധിച്ച രാഷ്ട്രീയ പങ്കാളിത്തവും സജീവതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ കുടിയേറ്റത്തിന്റെ സ്വാധീനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് നിര്‍ണായക സംസ്ഥാനങ്ങളിലെ കേന്ദ്രീകരണമാണ്. രണ്ട് പാര്‍ട്ടികള്‍ക്കും പ്രത്യേത സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലെ(സ്വിംഗ് സ്റ്റേറ്റുകള്‍) ഇന്ത്യന്‍ അമേരിക്കക്കാരുടെ പങ്ക് വരുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. അവിടെ അവരുടെ വോട്ടിംഗ് പാറ്റേണുകള്‍ക്ക് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കഴിയും.
2020ല്‍ ജോര്‍ജിയയിലെ വിജയത്തിന്റെ നേരിയ വ്യത്യാസം ഇന്ത്യന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്. സ്വിംഗ് സംസ്ഥാനങ്ങളില്‍ ദക്ഷിണേഷ്യന്‍ വംശജരായ 400,000-ത്തിലധികം വോട്ടര്‍മാര്‍ ഉള്ളതിനാല്‍, അവരുടെ കൂട്ടായ വോട്ടിന് ഗണ്യമായ ശക്തിയുണ്ട്. കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകള്‍ ഈ പ്രാധാന്യം തിരിച്ചറിഞ്ഞു, ഉയര്‍ന്ന വോട്ടിംഗ് ശതമാനവും തിരഞ്ഞെടുപ്പുകളിലെ പങ്കാളിത്തവും ഉറപ്പാക്കാന്‍ പരിശ്രമിക്കുന്നുണ്ട്.
ഇന്ത്യന്‍ അമേരിക്കക്കാരുടെ രാഷ്ട്രീയ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതില്‍ സാംസ്‌കാരിക സ്വത്വവും നിര്‍ണായക പങ്ക് വഹിക്കുന്നു. വിദ്യാഭ്യാസം, പ്രൊഫഷണല്‍ നേട്ടം, പൗര ഉത്തരവാദിത്തം എന്നിവയില്‍ കമ്മ്യൂണിറ്റിയുടെ ശക്തമായ ഊന്നല്‍ രാഷ്ട്രീയ ഇടപെടലിന്റെ ഒരു സംസ്‌കാരം വളര്‍ത്തുന്നു. കൂടാതെ, അവരുടെ സാംസ്‌കാരിക അനുഭവങ്ങളും മൂല്യങ്ങളും പലപ്പോഴും രാഷ്ട്രീയ യോജിപ്പിലേക്ക് എത്താനും കാരണമാകുന്നു. പ്രധാനമായും ഡെമോക്രാറ്റിക് പാര്‍ട്ടിയോട്. കുടിയേറ്റം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ താല്‍പ്പര്യങ്ങളുമായി കൂടുതല്‍ യോജിക്കുന്നവരായി ഡെമോക്രാറ്റുകളെ ഇന്ത്യന്‍ സമൂഹത്തിലെ പലരും കരുതുന്നു.
എന്നിരുന്നാലും, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം രാ്ഷ്ട്രീയമായി രണ്ട് അഭിപ്രായങ്ങളില്‍ നില്‍ക്കുന്നവരാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരുമുണ്ട്. അവര്‍ യാഥാസ്ഥിതിക മൂല്യങ്ങളുമായി യോജിക്കുന്നവരോ ബിസിനസ് താല്‍പ്പര്യങ്ങളുമായി ശക്തമായ ബന്ധമുള്ളവരോ ആയിരിക്കും. വിവേക് രാമസ്വാമിയെപ്പോലുള്ള സ്വാധീനമുള്ള വ്യക്തികളുടെ സാന്നിദ്ധ്യം സമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന രാഷ്ട്രീയ താത്പര്യങ്ങളെ അടിവരയിടുന്നതാണ്.
ഇന്ത്യന്‍ അമേരിക്കക്കാരുടെ സാമ്പത്തിക വളര്‍ച്ച അവരുടെ രാഷ്ട്രീയ സ്വാധീനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, ആഹാര ശൃംഖലകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ നേതാക്കളെന്ന നിലയില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ യുഎസ് സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സംഭാവന നല്‍കുന്നു. അവര്‍ നിരവധി ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങള്‍ വഹിക്കുന്നു, രാജ്യത്തുടനീളം വിജയകരമായ സ്റ്റാര്‍ട്ടപ്പുകളും ബിസിനസുകളും സ്ഥാപിക്കുന്നതില്‍ അവരുടെ സംരംഭകത്വ മനോഭാവം പ്രകടമാണ്.
വിജയികളായ സംരംഭകരും എക്‌സിക്യൂട്ടീവുകളും പലപ്പോഴും സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനും അവരുടെ താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും അവരുടെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍ ഈ സാമ്പത്തിക വൈദഗ്ദ്ധ്യം രാഷ്ട്രീയ ശക്തിയായി രൂപാന്തരപ്പെടും. കൂടാതെ, രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കുള്ള അവരുടെ സാമ്പത്തിക സംഭാവനകള്‍ രാഷ്ട്രീയ രംഗത്ത് അവരുടെ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കുകയും അവരുടെ കമ്മ്യൂണിറ്റികള്‍ക്ക് പ്രയോജനപ്പെടുന്ന നയങ്ങള്‍ക്കായി വാദിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുന്നു.
മുന്നോട്ട് നോക്കുമ്പോള്‍, വിശാലമായ അമേരിക്കന്‍ രാഷ്ട്രീയ മണ്ഡലത്തെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ സ്വാധീനത്തെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ സഞ്ചാരപഥം സൂചിപ്പിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ, മെച്ചപ്പെട്ട രാഷ്ട്രീയ ഇടപെടല്‍, നേതൃത്വത്തിന് ശക്തമായ ഊന്നല്‍ എന്നിവ ഉപയോഗിച്ച്, ഇന്ത്യന്‍ അമേരിക്കക്കാര്‍ യുഎസ് രാഷ്ട്രീയത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നു. കമലാ ഹാരിസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് മാത്രമല്ല, മുഴുവന്‍ രാജ്യത്തിനും ഒരു സുപ്രധാന നാഴികക്കല്ലായി മാറും. അമേരിക്കന്‍ ജനാധിപത്യത്തില്‍ വൈവിധ്യമാര്‍ന്ന കമ്മ്യൂണിറ്റികളുടെ സംഭാവനകളെ ഇത് സൂചിപ്പിക്കും, അമേരിക്കന്‍ വിജയത്തിന്റെയും സ്വത്വത്തിന്റെയും ആഖ്യാനത്തിലേക്ക് ഇന്ത്യന്‍ അമേരിക്കക്കാരെ കൂടുതല്‍ സമന്വയിപ്പിക്കും. യു.എസ്. തെരഞ്ഞെടുപ്പുകളില്‍ എണ്ണത്തിനുമപ്പുറം സ്വാധീനം ചെലുത്താനുള്ള ഇന്ത്യന്‍ പ്രവാസികളുടെ കഴിവ് പല ഘടകങ്ങളുടെ സംയോജനമാണ്. കുടിയേറ്റത്തിന്റെ സമ്പന്നമായ ചരിത്രം, ഉയര്‍ന്ന വിദ്യാഭ്യാസവും വരുമാനവും, തന്ത്രപരമായ രാഷ്ട്രീയ സമാഹരണം, തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ വര്‍ദ്ധിക്കുന്ന പ്രാതിനിധ്യം എന്നിവ ആ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. Why Indian-Americans punch above their numerical weight in US elections
Content Summary; Why Indian-Americans punch above their numerical weight in US elections